Ashley Westwood Questions Khalid Jamil’s Ability to Lead India. 
Sports

''ഖാലിദ് ജമീലിന് 'പണി' അറിയില്ല''; ഇന്ത്യൻ കോച്ചിനെതിരെ വിമർശനവുമായി ആഷ്‌ലി വെസ്റ്റ്‌വുഡ്

ഫുട്ബോൾ എന്താണെന്ന് ഖാലിദ് ജമീലിന് അറിയില്ലെന്നും ഇന്ത്യൻ ടീമിനെ വളർത്താൻ അദ്ദേഹത്തിന് കഴിയില്ലെന്നുമാണ് ആഷ്‌ലി പറഞ്ഞത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം ഖാലിദ് ജമീലിനെതിരെ വിമർശനവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ്. ഫുട്ബോൾ എന്താണെന്ന് ഖാലിദ് ജമീലിന് അറിയില്ലെന്നും ഇന്ത്യൻ ടീമിനെ വളർത്താൻ അദ്ദേഹത്തിന് കഴിയില്ലെന്നുമാണ് ആഷ്‌ലി പറഞ്ഞത്. ആഷ്‌ലിയുടെ വിമർശനത്തെ അനുകൂലിച്ചും എതിർത്തും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

''ഇന്ത്യ തെറ്റായ പരിശീലകനെയാണ് തെരഞ്ഞെടുത്തത്. എന്റെ കാഴ്ചപ്പാടിൽ ഖാലിദ് ജമീലിന് ഫുട്ബോൾ അറിയില്ല. അദ്ദേഹം മെച്ചപ്പെടുമോയെന്ന് കാത്തിരുന്ന് കാണണം. എന്നാൽ എന്റെ അഭിപ്രായത്തിൽ അതിന് സാധ്യതയില്ല'' ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു. ഖാലിദ് ജമീലിന് കീഴിൽ കളിക്കാൻ താൽപര്യമില്ലാത്ത ചില ഇന്ത്യൻ താരങ്ങളെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ്, ഐ-ലീഗിൽ ബംഗളൂരു എഫ്.സി പരിശീലകനായി വെസ്റ്റ്‌വുഡ് പ്രവർത്തിച്ചിരുന്നു. അതേ സമയത്ത് ജമീൽ മുംബൈ എഫ്.സി പരിശീലകൻ ആയിരുന്നു. മത്സരങ്ങൾക്കിടയിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതാകാം വെസ്റ്റ്‌വുഡിന്റെ വിമർശനത്തിന് പിന്നിൽ എന്നാണ് ആരാധകർ പറയുന്നത്.

Ashley Westwood Questions Khalid Jamil’s Ability to Lead India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി സദാനന്ദന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്? ധര്‍മേന്ദ്ര പ്രധാന്‍ പുറത്താകുമോ? അനൂപ് ആന്റണിക്കും സാധ്യത, രണ്ടാഴ്ചയ്ക്കകം അഴിച്ചുപണിയെന്ന് റിപ്പോര്‍ട്ട്

അമിതവണ്ണമുള്ളവരുടെ എണ്ണം കൂടുമ്പോഴും, രാജ്യത്ത് ഒഴിയാബാധയായി പോഷകക്കുറവ്; ദേശീയ കുടുംബാരോഗ്യ സർവേ

വഴിയരികില്‍ ഇട്ട കാര്‍ ഉടമ അറിയാതെ ആക്രി വിലയ്ക്ക് വിറ്റു; പിന്നില്‍ 21കാരന്‍, ഒടുവില്‍

സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം;വിവാദം, പേരാവൂരിലെ ജയത്തിന് പിന്നിലെ 'ബ്രെയിനെന്ന്' അനുകൂലികള്‍

'കഴി‍ഞ്ഞ 13 കൊല്ലമായി ആശയുടെ ഭർത്താവുദ്യോ​ഗം വഹിക്കുന്നയാളാണ് ഞാൻ'; വിവാഹനിശ്ചയ വേദിയെ പൊട്ടിച്ചിരിപ്പിച്ച് നടൻ സിദ്ദിഖ്

SCROLL FOR NEXT