ഫോട്ടോ: ട്വിറ്റർ 
Sports

അശ്വിന്‍ കളിച്ചേക്കില്ല, പക്ഷേ ടീമില്‍ വേണം; സെലക്ഷനെ പിന്തുണച്ച് ആശിഷ് നെഹ്‌റ

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ രോഹിത് ശര്‍മയുടെ സാന്നിധ്യത്തെ പിന്തുണച്ച് ആര്‍ അശ്വിന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ ആര്‍ അശ്വിന്റെ സാന്നിധ്യത്തെ പിന്തുണച്ച് ആശിഷ് നെഹ്‌റ. അശ്വിന് കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല എങ്കിലും ആവശ്യം വന്നാല്‍ അശ്വിന്‍ അവിടെ ഉണ്ടാവും എന്നതാണ് നെഹ്‌റ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 

മൂന്ന് സ്പിന്നര്‍മാരുമായി അധികം ടീമുകള്‍ ഓസ്‌ട്രേലിയയിലേക്ക് വരാന്‍ സാധ്യതയില്ല. അശ്വിന്‍ കളിച്ചേക്കില്ല. എന്നാല്‍ ആവശ്യം വന്നാല്‍ അശ്വിന്‍ അവിടെ ഉണ്ടാവും. ഇന്ത്യക്ക് ന്യൂ ബോളിലും ബിഗ് ഗ്രൗണ്ടുകളിലും അശ്വിനെ വേണമെങ്കില്‍ ഉപയോഗിക്കാം. എതിര്‍ ടീമില്‍ കൂടുതല്‍ ഇടം കയ്യന്മാര്‍ ഉണ്ടെങ്കിലും അശ്വിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാം, നെഹ്‌റ പറയുന്നു. 

മുഹമ്മദ് ഷമിയെ ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുകയാണ്‌

അശ്വിന്റെ പരിചയസമ്പത്ത് ഗുണം ചെയ്യും എന്ന് രോഹിത്തിന് അറിയാം. അതിനാലാണ് മാനേജ്‌മെന്റ് അശ്വിനെ പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമിയെ ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും കാണാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും നെഹ്‌റ പറഞ്ഞു. 

ഐപിഎല്ലില്‍ കണ്ട ഷമിയെ കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കണക്കുകള്‍ അല്ല ഇവിടെ കാര്യം. ഏത് താളത്തിലാണ് ഷമി ഇപ്പോള്‍ കളിക്കുന്നത് എന്നാണ് നോക്കേണ്ടത്. കൂടുതല്‍ കളിക്കുംതോറും ഷമി കൂടുതല്‍ മികച്ചതാവുന്നു, നെഹ്‌റ ചൂണ്ടിക്കാണിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു