Asia Cup 2025 x
Sports

ഒമര്‍സായ് വെടിക്കെട്ട്, 2 അര്‍ധ സെഞ്ച്വറികള്‍; ഏഷ്യാ കപ്പില്‍ ഹോങ്കോങിന് ലക്ഷ്യം 189

ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിങിന് ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഹോങ്കോങിന് 189 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു.

52 പന്തില്‍ 3 സിക്‌സും 6 ഫോറും അടിച്ച് 73 റണ്‍സുമായി പുറത്താകാതെ നിന്ന സിദ്ദിഖുല്ല അടലിന്റെ മികച്ച ബാറ്റിങാണ് അഫ്ഗാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. അസ്മതുല്ല ഒമര്‍സായിയും അര്‍ധ സെഞ്ച്വറി നേടി. താരമാണ് വമ്പനടികളുമായി കളം വാണത്. 5 സിക്‌സും 2 ഫോറും സഹിതം ഒമര്‍സായ് 21 പന്തില്‍ 53 റണ്‍സ് വാരി.

മുഹമ്മദ് നബിയാണ് തിളങ്ങിയ മറ്റൊരാള്‍. കാരം 26 പന്തില്‍ 33 റണ്‍സെടുത്തു.

ഹോങ്കോങിനായി ആയുഷ് ശുക്ല, കിന്‍ചിത് ഷാ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അതീഖ് ഇഖ്ബാല്‍, ഇഹ്‌സാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Asia Cup 2025, Afghanistan vs Hong Kong: Afghanistan, elected to bat first.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന