സഞ്ജു സാംസൺ ഏഷ്യാ കപ്പ് പോരാട്ടത്തിനിടെ (Asia Cup 2025) x
Sports

'സഞ്ജുവിനെ ഒതുക്കി ശ്രേയസിനു വഴിയൊരുക്കുന്നു; ഏഷ്യാ കപ്പ് ലാസ്റ്റ് ചാൻസ്'

മലയാളി താരത്തെ അഞ്ചാം സ്ഥാനത്തിറക്കി ആത്മവിശ്വാസം കെടുത്താനുള്ള നീക്കമെന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പിൽ യുഎഇക്കെതിരായ ആ​ദ്യ പോരാട്ടത്തിൽ സഞ്ജു സാംസൺ ഇടംപിച്ചെങ്കിലും താരത്തെ ഓപ്പണർ സ്ഥാനത്തു നിന്നു മാറ്റി അഞ്ചാമനാക്കിയിരുന്നു. ഈ സ്ഥാന മാറ്റം സഞ്ജുവിനുള്ള മുന്നറിയിപ്പാണെന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസവുമായ കൃഷ്ണമാചാരി ശ്രീകാന്ത്. സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റി ശ്രേയസ് അയ്യർക്ക് വഴിയൊരുക്കുകയാണെന്നും ശ്രീകാന്ത് തുറന്നടിച്ചു. ഏഷ്യാ കപ്പ് അതിനാൽ തന്നെ സഞ്ജുവിനുള്ള അവസാന അവസരമായി ഒരുപക്ഷേ മാറിയേക്കാമെന്നും ശ്രീകാന്ത് പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് തന്റെ നിരീക്ഷണങ്ങൾ പങ്കിട്ടത്.

'സഞ്ജുവിനെ അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്യിപ്പിക്കുന്നതിലൂടെ ശ്രേയസ് അയ്യർക്ക് ടീമിലേക്ക് തിരിച്ചു വരാൻ വഴിയൊരുക്കുകയാണ് എന്നാണ് എനിക്കു തോന്നുന്നത്. സഞ്ജു അഞ്ചാം സ്ഥാനത്ത് അധികം ബാറ്റ് ചെയ്തിട്ടില്ല. ആ സ്ഥാനത്ത് ബാറ്റ് ചെയ്യേണ്ട ആളല്ല അദ്ദേഹം. അഞ്ചാമനായി ഇറങ്ങുന്നത് ആത്മവിശ്വാസം കെടുത്തിക്കളയും. അദ്ദേഹത്തെ പരി​ഗണിക്കുന്ന രീതിയിൽ എനിക്ക് അസന്തുഷ്ടിയുണ്ട്. അദ്ദേഹത്തിനു മുന്നിലുള്ള അവസാന അവസരമാണിത്. അടുത്ത മൂന്ന് ഇന്നിങ്സുകളിൽ അദ്ദേഹം അഞ്ചാമനായി ഇറങ്ങി റൺസ് നേടിയില്ലെങ്കിൽ ശ്രേയസ് അയ്യരായിക്കും പകരക്കാരൻ.'

'സഞ്ജുവിനെ മധ്യനിരയിലാണ് കളിപ്പിക്കുന്നത്. അദ്ദേഹം ഫിനിഷറാണോ അല്ല. ഹർദ്ദിക് പാണ്ഡ്യയും ശിവം ദുബെയുമാണ് ഫിനിഷർമാർ. അഞ്ചാമനായി സഞ്ജു കളിക്കും. അദ്ദേഹം മികവ് പുലർത്തുമോ എന്നത് ചോദ്യ ചിഹ്നമാണ്. ജിതേഷ് ശർമയ്ക്കു പകരമാണ് സഞ്ജുവിനെ കളിപ്പിക്കുന്നത്. ഏഷ്യാ കപ്പിൽ ഓക്കെ. ടി20 ലോകപ്പിൽ എന്താണ് സംഭവിക്കുക'- ശ്രീകാന്ത് ചോദിച്ചു.

ഓപ്പണറായി 11 ഇന്നിങ്സുകളിൽ നിന്നു 32.63 ശരാശരിയിൽ 522 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ച്വറികളുമുണ്ട്. എന്നാൽ അഞ്ചാമനായി ഇറങ്ങി 62 റൺസ് മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്. 20.62 ആണ് ശരാശരി.

യുഎഇക്കെതിരായ പോരാട്ടത്തിൽ സഞ്ജുവിനു ബാറ്റിങിനു ഇറങ്ങേണ്ടി വന്നില്ല. അതിനു മുൻപ് തന്നെ അനായാസ ലക്ഷ്യം ഇന്ത്യ ഒറ്റ വിക്കറ്റ് നഷ്ടത്തിൽ മറികടന്നിരുന്നു. നേരത്തെ ക്ലിക്കായ സഞ്ജു- അഭിഷേക് ശർമ കൂട്ടുകെട്ട് ഒഴിവാക്കി ശുഭ്മാൻ ​ഗില്ലിനെയാണ് ഇന്ത്യ ഓപ്പണർ സ്ഥാനത്തു പരീക്ഷിച്ചത്. മൂന്നാമനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇറങ്ങിയത്.

Kris Srikkanth has voiced concerns over Sanju Samson's placement at No.5 in the Asia Cup 2025, suspecting it's a strategy to pave the way for Shreyas Iyer's return.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT