(Asia Cup 2025) pti
Sports

മാധ്യമങ്ങളോട് മിണ്ടില്ല, 'മോട്ടിവേഷണൽ സ്പീക്കറെ' കേട്ട് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇറങ്ങും!

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍: ഇന്ത്യ- പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണേണ്ടതില്ലെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ തീരുമാനം. പകരം താരങ്ങള്‍ക്കെല്ലാം ഒരു മോട്ടിവേഷണൽ സ്പീക്കറുടെ ക്ലാസാണ് പിസിബി ഒരുക്കിയത്.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നാളെയാണ് ഇന്ത്യയും പാകിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ മത്സരത്തില്‍ നാണംകെട്ട് തോറ്റതും ഹസ്തദാന വിവാദങ്ങളുമടക്കം അവര്‍ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഇതോടെയാണ് താരങ്ങള്‍ക്ക് പ്രചോദനമുണ്ടാക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പാക് ബോര്‍ഡ് തീരുമാനിച്ചത്.

മോട്ടിവേഷന്‍ സ്പീക്കറായ ഡോ. റഹീലാണ് പാക് ടീമിനൊപ്പമുള്ളത്. ആദ്യ മത്സരത്തില്‍ ബാറ്റിങിലും ബൗളിങിലും പാക് താരങ്ങള്‍ അമ്പേ പരാജയമായിരുന്നു. മത്സരത്തില്‍ 7 വിക്കറ്റിനാണ് പാക് ടീം പരാജയം സമ്മതിച്ചത്.

മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘയ്ക്ക് ഹസ്തദാനം നല്‍കിയിരുന്നില്ല. പിന്നാലെ ഇന്ത്യന്‍ താരങ്ങളാരും തന്നെ പാക് താരങ്ങള്‍ക്കോ ഒഫീഷ്യല്‍സിനോ കൈ കൊടുക്കാന്‍ നിന്നതുമില്ല.

മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പറഞ്ഞിട്ടാണ് കൈ കൊടുക്കാത്തതെന്നു ആരോപിച്ച് പാകിസ്ഥാന്‍ ഐസിസിക്ക് പരാതി നല്‍കിയിരുന്നു. പൈക്രോഫ്റ്റിനെ ഏഷ്യാ കപ്പ് ഒഫീഷ്യല്‍സ് പട്ടികയില്‍ നിന്നു ഒഴിവാക്കണമെന്ന ആവശ്യമാണ് പാകിസ്ഥാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഐസിസി ആവശ്യം നിരസിക്കുകയും പൈക്രോഫ്റ്റിനെ സംരക്ഷിക്കുകയുമാണ് ചെയ്തത്.

പിന്നാലെ പാക് ടീം ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്നു ഭീഷണി മുഴക്കി രംഗത്തെത്തി. എന്നാല്‍ പിന്നീട് യുഎഇക്കെതിരെ ടീം കളിക്കാനിറങ്ങി. ജയത്തോടെ അവര്‍ സൂപ്പര്‍ ഫോറിലുമെത്തി. യുഎഇക്കെതിരായ പോരാട്ടത്തിനു തൊട്ടു മുന്‍പാണ് അവര്‍ ബഹിഷ്‌കരണം പിന്‍വലിച്ച് വീണ്ടും കളിക്കാന്‍ തയ്യാറായത്. ഇതോടെ ഒരു മണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയത്.

അതിനിടെ പൈക്രോഫ്റ്റുമായി പാക് ടീം നടത്തുന്ന ചര്‍ച്ചകളും അതില്‍ മാച്ച് റഫറി ക്ഷമാപണം നടത്തുന്നതിന്റേയും വിഡിയോ അവര്‍ പുറത്തു വിട്ടത് ഐസിസിയെ ചൊടിപ്പിച്ചു. വിഷയത്തില്‍ ഐസിസി പാക് ടീമിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇക്കെതിരായ പോരാട്ടം കളിക്കാനിറങ്ങാന്‍ ഒരു മണിക്കൂര്‍ വൈകിയതിന്റെ കാരണം ബോധിപ്പിക്കാനും ഐസിസി പാക് ടീമിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.

Asia Cup 2025: Pakistan Cricket Team has cancelled their pre-match press conference ahead of their Super 4 match against India in Asia Cup 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

SCROLL FOR NEXT