ഫോട്ടോ: ട്വിറ്റർ 
Sports

പരിക്ക് മാറി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ക്യാമ്പില്‍; ബാറ്റിങ് പരിശീലനം ആരംഭിച്ചു

ഏഷ്യ കപ്പില്‍ നിലവില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. സൂപ്പര്‍ ഫോറിലെ അവസാന മത്സരമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കാനിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പുറത്തേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ക്യാമ്പില്‍ തിരിച്ചെത്തി. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിനു മുന്നോടിയായി താരം പരിശീലനത്തിനു ഇറങ്ങി. നാളെയാണ് ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം. 

ഏഷ്യ കപ്പില്‍ നിലവില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. സൂപ്പര്‍ ഫോറിലെ അവസാന മത്സരമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കാനിരിക്കുന്നത്. 

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ മാത്രമാണ് അയ്യര്‍ കളിച്ചത്. മഴയെ തുടര്‍ന്നു ഉപേക്ഷിച്ച പോരാട്ടത്തില്‍ താരം 14 റണ്‍സെടുത്ത് പുറത്തായിരുന്നു. പിന്നീട് പരിക്കിനെ തുടര്‍ന്നു സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല. 

അയ്യര്‍ക്ക് പകരം സൂപ്പര്‍ ഫോറിലെ പോരാട്ടങ്ങളില്‍ കെഎല്‍ രാഹുലാണ് ഇറങ്ങിയത്. പാകിസ്ഥാനെതിരെ സെഞ്ച്വറി നേടിയ രാഹുല്‍ ലങ്കക്കെതിരെ നിര്‍ണായകമായ 39 റണ്‍സും കണ്ടെത്തി. 

എങ്കിലും ഏകദിനത്തില്‍ അയ്യര്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥിരതയും സ്പിന്‍ ബൗളിങിനെ നേരിടാനുള്ള മികവും ഉറച്ച സ്‌ട്രൈക്ക് റൊട്ടേഷനും മധ്യനിരയില്‍ താരത്തെ അവിഭാജ്യനാക്കുന്നു. പരിക്കിന്റെ വേവലാതികള്‍ അവസാനിപ്പിച്ച് താരം ബാറ്റിങ് പരിശീലനം ആരംഭിച്ചത് ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്

ആരോ​ഗ്യ വകുപ്പിൽ അടിമുടി അഴിച്ചുപണി; 25 മെഡിക്കൽ കോളജ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി

ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ ബാ​ഗ് മോഷ്ടിച്ചു; പെരുമ്പാവൂരിൽ യുവതി പിടിയിൽ

കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

'അല്‍ തുറയ്യ' നക്ഷത്രസമൂഹം ജൂണ്‍ 7 ന് ദൃശ്യമാകും; യുഎയില്‍ വരാനിരിക്കുന്നത് കടുത്ത വേനല്‍ച്ചൂട്, മുന്നറിയിപ്പ്

SCROLL FOR NEXT