Esha Singh x
Sports

ഷൂട്ടിങില്‍ ഉന്നം തെറ്റാതെ ഇഷ സിങ്! ത്രില്ലറിൽ 'വെള്ളി'

കുറാഷില്‍ ഇന്ത്യക്ക് വെങ്കലം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് ഒരു വെള്ളി നേട്ടം കൂടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇഷ സിങ് വെള്ളി വെടിവച്ചിട്ടു.

ചൈനയുടെ സിയാവോ ജിയാരുയിക്‌സുവാന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി കട്ടയ്ക്കു നിന്നതോടെ ത്രില്ലര്‍ പോരാട്ടമാണ് കണ്ടത്. ഇരുവരും 50 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ 38 വീതം പോയിന്റുകളുമായി തുല്ല്യ നിലയിലായിരുന്നു.

ഫൈനലിലേക്ക് എട്ടാം സ്ഥാനക്കാരിയായാണ് ഇഷ യോഗ്യത നേടുന്നത്. എന്നാല്‍ കടുത്ത വെല്ലുവിളികളെ സമര്‍ഥമായി താരം മറികടന്നു.

അഞ്ച് ഷൂട്ട് ഓഫ് ഘട്ടങ്ങളുടെ സമ്മര്‍ദ്ദത്തേയും മറികടന്ന യുവ താരം ഇന്ത്യക്കായി വെള്ളി നേടിയത്. അഞ്ച് ഷൂട്ട് ഓഫില്‍ മൂന്നെണ്ണം നഷ്ടമായതാണ് ഇഷയ്ക്ക് സ്വര്‍ണം നഷ്ടപ്പെടാന്‍ കാരണമായത്. ഷൂട്ടിങ് പിസ്റ്റള്‍ സിംഗിള്‍സില്‍ ഈ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.

കുറാഷില്‍ പിങ്കി

വനിതകളുടെ 78കിലോ വിഭാഗം കുറാഷ് പോരില്‍ ഇന്ത്യന്‍ താരം പിങ്കി ബല്‍ഹാരയ്ക്ക് വെങ്കലം. താരത്തിന്റെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. നേരത്തെ 2018 ജക്കാര്‍ത്ത ഗെയിംസില്‍ പിങ്കി വെള്ളി സ്വന്തമാക്കിയിരുന്നു.

നിലവില്‍ ഇന്ത്യക്ക് 39 മെഡലുകള്‍. 4 സ്വര്‍ണം, 17 വെള്ളി, 18 വെങ്കലം മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.

Esha Singh's heroic silver-medal performance in the women's 25m pistol headlined India's Day 9 at the Asian Games 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും കിട്ടി എട്ടിന്റെ പണി: പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും; എല്‍ഡിഎഫ് നേതാക്കള്‍ പ്രതികള്‍

എല്‍പിജി സബ്‌സിഡി, സ്ഥിര നിക്ഷേപം, ജനന, മരണ രജിസ്‌ട്രേഷന്‍...; അറിയാം ഒക്ടോബറിലെ മാറ്റങ്ങള്‍

അസം റൈഫിൾസിൽ 354 ഒഴിവുകൾ; റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ, ഇപ്പോൾ അപേക്ഷിക്കാം

'പ്രതിയ്ക്ക് പോലും അറിയില്ല ആ നാല് പേരെ എന്തിന് കൊന്നുവെന്ന്'; 'ദി തേർഡ് മർഡർ' ട്രെയിലർ