ലോങ് ജംപില്‍ മലയാളി താരം ശ്രീ ശങ്കറിന് വെള്ളി 
Sports

ഇന്ത്യക്ക് അഭിമാനമായി മലയാളത്തിന്റെ 'ശ്രീ'; ലോങ് ജംപില്‍ വെള്ളി

8.07 മീറ്റര്‍ ചാടിയാണ് മെഡല്‍ നേട്ടം. ചൈനയുടെ ഷി യുഹായ്ക്കാണ് സ്വര്‍ണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

നാഗോവ്: ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ മലയാളി താരം ശ്രീ ശങ്കറിന് വെള്ളി. 8.07 മീറ്റര്‍ ചാടിയാണ് മെഡല്‍ നേട്ടം. ചൈനയുടെ ഷി യുഹായ്ക്കാണ് സ്വര്‍ണം.

8.17 മീറ്റര്‍ ചാടിയാണ് ചൈനീസ് താരം ഒന്നാമത് എത്തിയത്. ആദ്യറൗണ്ടില്‍ 7.16 ചാടി ശ്രീ ശങ്കര്‍ മൂന്നാം സ്ഥാനത്ത് എത്തി. രണ്ടാം റൗണ്ടില്‍ 8.07 ചാടി രണ്ടാമത് എത്തി. നാലാം റൗണ്ടില്‍ പരിക്കേറ്റ് മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

മെഡല്‍ പ്രതീക്ഷയുയര്‍ത്തി ഫൈനലിലേക്ക് യോഗ്യത നേടിയ മറ്റൊരു ഇന്ത്യന്‍താരമായ ഡേവിഡ് പട്ടുരാജുവിന്റെ പ്രകടനം നിരാശജനകമായിരുന്നു. 7.70 മീറ്റര്‍ ചാടി ഏഴാമതാണ് ഫിനിഷ് ചെയ്തത്. ശ്രീശങ്കര്‍ പാലക്കാട് സ്വദേശിയാണ്.

Asian Games Updates: Sreeshankar battles pain to win long jump silver

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷോക്ക് ! കൂടുതല്‍ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി

'നമ്മള്‍ ഒരു കുടുംബം'; പിണക്കത്തിലാണെന്ന വാര്‍ത്തകളുടെ മുനയൊടിച്ച് ശിവയും വെങ്കട്ട് പ്രഭുവും

കണ്ണൂർ വിമാനത്താവളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റും: പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കും; ഒരു വർഷത്തിനകം സമഗ്ര വികസനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

വാട്സ്ആപ്പ് വഴി എത്തുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് ! യുഎഇയില്‍ മുന്നറിയിപ്പ്

അഞ്ചുവര്‍ഷം കൊണ്ട് രണ്ടര ലക്ഷം രൂപ റിട്ടേണ്‍; പോസ്റ്റ് ഓഫീസ് സ്‌കീം പ്ലസ് എസ്‌ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍