ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റര്‍ 
Sports

രണ്ടാം അങ്കത്തിലും മുന്‍പില്‍ കൊല്‍ക്കത്ത വമ്പന്‍; ബ്ലാസ്റ്റേഴ്‌സ് എന്ന് എടികെ മോഹന്‍ ബഗാന് എതിരെ 

മൂന്ന് വട്ടം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട എടികെയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതിരോധം കൂടുതല്‍ കടുപ്പിക്കണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീസണിലെ രണ്ടാം ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും. കരുത്തരായ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-1ന് വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മറ്റൊരു കൊല്‍ക്കത്ത ടീമിന് മുന്‍പിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. 

മൂന്ന് വട്ടം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട എടികെയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതിരോധം കൂടുതല്‍ കടുപ്പിക്കണം. മുന്നേറ്റ നിരയില്‍ ജിയാനു-ദിമിത്രിയോസിനെ തന്നെയാവുമോ വുകോമനോവിച്ച് ഇറക്കുക എന്നതാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. ഉക്രെയ്‌നിന്റെ കലിയൂഷ്‌നി സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ വരാനാണ് സാധ്യത. 

ആദ്യ ജയം തേടി വരുന്ന എടികെ മോഹന്‍ ബഗാന്‍

ഈസ്റ്റ് ബംഗാളിന് എതിരെ സൂപ്പര്‍ സബ് ആയ കലിയൂഷ്‌നിയുടെ തകര്‍പ്പന്‍ ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് സീസണില്‍ മിന്നും തുടക്കം നല്‍കിയത്. ലെസ്‌കോവിച്ചിന് തന്നെയാവും പ്രതിരോധകോട്ടയുടെ ചുമതല. ഖബ്രയും ഹോര്‍മിങ്പാവും റൂയിയും ജെസലും ലെസ്‌കോവിച്ചിനൊപ്പം. 

കളിയുടെ കടിഞ്ഞാണ്‍ കയ്യില്‍പിടിച്ച് ലൂണ മധ്യനിരയിലുണ്ടാവുമ്പോള്‍ ഒപ്പം സഹലും ജീക്‌സണ്‍ സുങ്ങും പൂട്ടിയയും കൂട്ടിന്. ആദ്യമത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് തോറ്റാണ് എടികെ വരുന്നത്. ആദ്യ ജയം തേടി വരുന്ന എടികെയെ കരുതലോടെ നേരിടണം എന്ന് വ്യക്തം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു