ഫോട്ടോ: ട്വിറ്റർ 
Sports

അവിടെയും നദാലിന്റെ പിന്‍ഗാമി; അഞ്ചാം റാങ്കില്‍ അല്‍ക്കാരസ്; ചരിത്ര നേട്ടം

21ാം നൂറ്റാണ്ടില്‍ ആദ്യ അഞ്ച് റങ്കിനുള്ളില്‍ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരമെന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സമീപ കാലത്ത് ടെന്നീസ് ലോകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കൗമാര താരമാണ് സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസ്. ഇപ്പോഴിതാ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 19കാരനായ താരം. 

എടിപി റാങ്കിങ്‌സില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചാണ് അല്‍ക്കാരസിന്റെ പുതിയ നേട്ടം. ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ അഞ്ചാം റാങ്കിലാണ് അല്‍ക്കാരസ്. 

21ാം നൂറ്റാണ്ടില്‍ ആദ്യ അഞ്ച് റങ്കിനുള്ളില്‍ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരമെന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇതിഹാസ താരം റാഫേല്‍ നദാലാണ്. 2005ല്‍ 18 വയസുള്ളപ്പോഴാണ് നദാല്‍ റാങ്കിങിലെ ആദ്യ അഞ്ചില്‍ എത്തിയത്. 

പുതിയ പട്ടികയില്‍ ഡാനില്‍ മെദ്‌വദേവാണ് ഒന്നാം റാങ്കില്‍ എത്തിയത്. നൊവാക് ജോക്കോവിച് ഏഴാം റാങ്കില്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു