അലക്‌സ് കാരി x
Sports

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയില്‍ മൂന്നാം ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ 94 ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞിരുന്നു. ട്രാവിസ് ഹെഡ്, ജേക്ക് വെതറാള്‍ഡ്, മാര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തിയത്.

അലക്‌സ് കാരിയുടെയും ഉസ്മാന്‍ ഖവാജയുടെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. അലക്‌സ് കാരി സെഞ്ച്വറിയോടെ 106 റണ്‍സും ഖവാജ 82 റണ്‍സും നേടി. ഓസീസ് സ്‌കോര്‍ 185 ല്‍ നില്‍ക്കെ ഖവാജെ മടങ്ങിയെങ്കിലും അലക്‌സ് കാരി 321 എന്ന സുരക്ഷിത സ്‌കോറില്‍ ടീമിനെ എത്തിച്ച ശേഷമാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കും (33), നഥാന്‍ ലിയോണുമാണ് (0) ഇപ്പോള്‍ ക്രീസില്‍.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. കാര്‍സെയും ജാക്ക്‌സും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഷ് ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിന് ഒരുദിവസം മുമ്പെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം ടോസിന് തൊട്ടുമുമ്പ് ടീമില്‍ മാറ്റം വരുത്താന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതരായിരുന്നു. അസുഖബാധിതനായ സ്റ്റീവ് സ്മിത്തിന് പകരമാണ് ടീമില്‍ ഇല്ലാതിരുന്ന ഉസ്മാന്‍ ഖവാജയെ ഓസീസ് പ്ലേയിങ് ഇലവനില്‍ കളിപ്പിച്ചത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഓസീസ് പരമ്പരയില്‍ 2-0ന് മുന്നിലാണ്.

AUS vs ENG, Ashes 3rd Test: Alex Carey's century on home turf takes Australia to 326/8 on Day 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT