ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം 
Sports

ബെറ്റിങ്, മദ്യം, ഭക്ഷണം, പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ ഓസീസ് താരങ്ങളുടെ മുഖം പാടില്ല; ബിസിസിഐക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദേശം

ഇതോടെ ഓസീസ് താരങ്ങളെ ഇത്തരം പരസ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ബിസിസിഐ ഐപിഎല്‍ ഫ്രാഞ്ചൈസികളോട് നിര്‍ദേശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിന്റെ ഭാഗമായ ഓസ്‌ട്രേലിയന്‍ താരങ്ങളെ പരസ്യത്തില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബെറ്റിങ്, ഭക്ഷണം, മദ്യം, പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ ഓസീസ് താരങ്ങളുടെ പേരോ ഫോട്ടോയോ വരാന്‍ പാടില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. 

ഇതോടെ ഓസീസ് താരങ്ങളെ ഇത്തരം പരസ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ബിസിസിഐ ഐപിഎല്‍ ഫ്രാഞ്ചൈസികളോട് നിര്‍ദേശിച്ചു. ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍ക്ക് ഓസീസ് താരങ്ങളുടെ ഫോട്ടോ ടീം ഫോട്ടോയുടെ ഭാഗമായി ഉപയോഗിക്കാം. 

19 ഓസ്‌ട്രേലിയന്‍ താരങ്ങളാണ് ഐപിഎല്‍ പതിനാലാം സീസണില്‍ കളിക്കാനെത്തുന്നത്. സ്റ്റീവ് സ്മിത്ത്, മാക്‌സ് വെല്‍, കോള്‍ട്ടര്‍ നൈല്‍, റിച്ചാര്‍ഡ്‌സന്‍, റിലി മെരെഡിത്ത്, ബെന്‍ കട്ടിങ്, മൊയ്‌സസ് ഹെന്റിക്‌സ്, ഡാന്‍ ക്രിസ്റ്റ്യന്‍, ഹെയ്‌സല്‍വുഡ്, സ്റ്റോയ്‌നിസ്, കമിന്‍സ്, ക്രിസ് ലിന്‍, ആദം സാംപ, ഡാനിയേല്‍ സാംസ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ജോഷ് ഫിലിപ്പെ, ആന്‍ഡ്ര്യു ടൈ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് ഈ സീസണില്‍ ഐപിഎല്‍ കളിക്കാനെത്തുന്ന ഓസീസ് താരങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ