ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍; 5.4 ഓവറില്‍ നമീബിയയെ മറികടന്നു എക്‌സ്‌
Sports

ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍; 5.4 ഓവറില്‍ നമീബിയയെ മറികടന്നു

ആഡം സാംപയാണ് എതിരാളികളെ തകര്‍ത്തത്. നാല് ഓവറില്‍ പന്ത്രണ്ട് റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റുകള്‍ പിഴുതെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ സൂപ്പര്‍ എട്ടില്‍ കടന്നു. നമീബിയക്ക് എതിരെ ഒന്‍പത് വിക്കറ്റിനാണ് ഓസിസിന്റെ വിജയം. നമീബിയ ഉയര്‍ത്തിയ 73 റണ്‍സ് വെറും 5.4 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ഓസിസ് മറികടന്നു.

ഓസിസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 20 റണ്‍സ് എടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 17 പന്തില്‍ 34 റണ്‍സും മിച്ചല്‍ മാര്‍ഷ് ഒന്‍പത് പന്തില്‍ നിന്ന് 18 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു. എട്ട് പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും നേടിയാണ് വാര്‍ണര്‍ കൂടാരം കയറിയത്.

ആദ്യം ബാറ്റ് ചെയ്ത നമീബിയെ 17 ഓവറില്‍ 72 റണ്‍സിന് ഓസിസ് ഓള്‍ഔട്ടാക്കി. ടോസ് നേടിയ ഓസിസ് നമീബിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. ആഡം സാംപയാണ് എതിരാളികളെ തകര്‍ത്തത്. നാല് ഓവറില്‍ പന്ത്രണ്ട് റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റുകള്‍ പിഴുതെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹേസല്‍വുഡും സ്റ്റോയിന്‍സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അവശേഷിച്ച വിക്കറ്റുകള്‍ കമ്മിന്‍സും എല്ലിസും നേടി. നമീബയ്ക്കായി 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ആണ് ടോപ്‌സ്‌കോറര്‍. ഗെര്‍ഹാഡിനെ കൂടാതെ മൈക്കല്‍ വാന്‍ ലിന്‍ഗെന്‍ മാത്രമാണ് രണ്ടക്കം കടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT