ബുംറ എക്‌സ്
Sports

ഞാന്‍ ബുംറയുടെ പന്തുകള്‍ നേരിട്ടിട്ടുണ്ട്, അഭിമാനത്തോടെ അത് പേരക്കുട്ടികളോട് പറയും; പുകഴ്ത്തി ഹെഡ്‌

'ബുംറയെ ഇനിയും നേരിടേണ്ടി വരും അത് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. ബുംറ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകുമെന്നും ഇന്ത്യയുടെ മഹത്തായ താരത്തെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടിയതായി അഭിമാനത്തോടെ തന്റെ പേരക്കുട്ടികളോട് പറയുമെന്നും ഹെഡ് പറഞ്ഞു.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്തില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് വിജയിച്ച മത്സരത്തില്‍ മികച്ച പ്രകടനത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍ എന്ന പദവി ബുംറ ഉറപ്പിച്ചു. മത്സരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എത്ര വെല്ലുവിളികള്‍ നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്, ബുംറക്കെതിരെ കളിക്കുന്നത് മികച്ചതാണെന്നും ഹെഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബുംറയെ ഇനിയും നേരിടേണ്ടി വരും അത് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. പെര്‍ത്തില്‍ 8/72 എന്ന മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. പ്രധാന വിക്കറ്റുകള്‍ വിഴ്ത്തി മറ്റേതൊരു ബൗളറെയും അപേക്ഷിച്ച് ബുംറ തികച്ചും വ്യത്യസ്തനാണ്. ഒരോ ബാറ്റര്‍മാരെയും വിക്കറ്റിന് മുന്നില്‍ വ്യത്യസ്തമായ രീതിയില്‍ കുടുക്കുന്നു. ട്രാവിസ് ഹെഡ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT