ഫോട്ടോ: ട്വിറ്റർ 
Sports

ഒടുവില്‍ ഇംഗ്ലണ്ടിന് നേരിയ ആശ്വാസം; ബോക്‌സിങ് ഡേ പോരില്‍ ഓസീസിന് ലീഡ് 82 റണ്‍സ് മാത്രം

ഒടുവില്‍ ഇംഗ്ലണ്ടിന് നേരിയ ആശ്വാസം; ബോക്‌സിങ് ഡേ പോരില്‍ ഓസീസിന് ലീഡ് 82 റണ്‍സ് മാത്രം

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആഷസ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് നേരിയ ലീഡ്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സിന് പുറത്താക്കിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 267 റണ്‍സില്‍ പുറത്തായി. ഇതോടെ ഓസ്‌ട്രേലിയക്ക് 82 റണ്‍സ് ലീഡ്. 

76 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ക്കസ് ഹാരിസാണ് ഓസീസ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 38 റണ്‍സുമായി മടങ്ങി. ട്രാവിസ് ഹെഡ്ഡ് (27), മിച്ചല്‍ സ്റ്റാര്‍ക്ക് (പുറത്താകാതെ 24), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (21) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുള്ളവര്‍. 

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങാണ് ഓസീസിനെ മൂന്നുറ് കടത്താതെ പിടിച്ചു നില്‍ത്തിയത്. ഓലി റോബിന്‍സന്‍, മാര്‍ക് വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ബെന്‍ സ്‌റ്റോക്‌സ്, ജാക് ലീഷ് എന്നിവര്‍ ഓരോ വിക്കറ്റും കൊയ്തു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ട് അര്‍ധ ശതകം നേടിയത് ഒഴിച്ചാല്‍ മറ്റൊരു താരത്തിനും പിടിച്ചു നില്‍ക്കാനായില്ല. ഹസീബ് ഹമീദ് പൂജ്യത്തിനും ക്രൗളി 12 റണ്‍സിനും പുറത്തായി. ഡേവിഡ് മാലന്‍ 14 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ബെന്‍ സ്‌റ്റോക്ക്‌സിനും ആയില്ല. 35 റണ്‍സ് എടുത്ത് ബെന്‍ സ്‌റ്റോക്ക്‌സ് മടങ്ങി. മൂന്ന് റണ്‍സ് എടുത്ത് ബട്‌ലറും കൂടാരം കയറി. ഒലി റോബിന്‍സന്‍ 21 റണ്‍സ് കണ്ടെത്തി. 

ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT