സേവിയര്‍ ബാര്‍ട്ട്‌ലെറ്റിനെ അഭിനന്ദിക്കുന്ന സഹതാരം  ഫെയ്‌സ്ബുക്ക്
Sports

ഓസ്‌ട്രേലിയക്കെതിരെ വിന്‍ഡീസിന് ദയനീയ തോല്‍വി; ഏകദിന പരമ്പര തൂത്തുവാരി ഓസീസ്

ഏഴ് ഓവര്‍ എറിഞ്ഞ താരം 21 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് പിഴുതത്.

Author : സമകാലിക മലയാളം ഡെസ്ക്

കാന്‍ബെറ: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് ജയം. സേവിയര്‍ ബാര്‍ട്ട്‌ലെറ്റിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഓസീസിന് അനായാസ ജയം ഒരുക്കിയത്. ഏഴ് ഓവര്‍ എറിഞ്ഞ താരം 21 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് പിഴുതത്.

60 പന്തില്‍ 32 റണ്‍സെടുത്ത സീന്‍ ആബ്ബോട്ടാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ടോസ് നേടിയ ഓസ്‌ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ വിന്‍ഡീസിന് നഷ്മായിരുന്നു. പിന്നീട് 71 ന് അഞ്ച്, 73 ന് ഏഴ്, 80 ന് എട്ട്, 86 ന് ഒമ്പത്, പത്ത് എന്നിങ്ങനെ വിക്കറ്റകുള്‍ വീണു. ഇതോടെ 24.1 ഓവറില്‍ വിന്‍ഡീസ് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങില്‍ 6.5 ഓവറില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. 18 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ജേക്ക് ഫ്രേസറുടെ പ്രകടനം ഓസീസിനെ വേഗത്തില്‍ ലക്ഷ്യത്തിലെത്തിച്ചു. 16 പന്തില്‍ 36 റണ്‍സെടുത്ത് ജോഷ് ഇഗ്ളിസും മികച്ച ബാറ്റിങ് പുറത്തെടുത്തു. ഇരുവരും പുറത്തായ ശേഷം ആരോണ്‍ ഹാര്‍ഡിയും(2), സ്മിത്തും ചേര്‍ന്നാണ് ഓസീസിനൈ വിജയത്തിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !