ഓസീസ് കോച്ച് ജസ്റ്റിൻ ലാം​ഗർ/ ട്വിറ്റർ 
Sports

'സ്റ്റൈൽ മാറ്റിയില്ലെങ്കിൽ പണി പോകും'- പരിശീലകനെതിരെ പടയൊരുക്കി ഓസീസ് താരങ്ങൾ?  

'സ്റ്റൈൽ മാറ്റിയില്ലെങ്കിൽ പണി പോകും'- പരിശീലകനെതിരെ പടയൊരുക്കി ഓസീസ് താരങ്ങൾ?  

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനെതിരെ താരങ്ങള്‍ രംഗത്തെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ ഓപണര്‍ കൂടിയായ ലാംഗറുടെ പരിശീലന രീതികളില്‍ താരങ്ങള്‍ അസംതൃപ്തരാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രകടനങ്ങള്‍ സംബന്ധിച്ച വിലയിരുത്തലിലാണ് താരങ്ങള്‍ അസംതൃപ്തി തുറന്നു പറഞ്ഞതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ലാംഗറുടെ കോച്ചിങ് സ്‌റ്റൈല്‍ ടീമിലെ താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ സിഡ്‌നി മോണിങ് ഹെറാള്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെട്ട 40 അംഗ സംഘം ഒറ്റക്കെട്ടായാണ് കോച്ചിനെതിരെ തിരിഞ്ഞിരിക്കുന്നതെന്നും റിവ്യൂ മീറ്റിങില്‍ ഇക്കാര്യങ്ങള്‍ എല്ലാവരും തുറന്നടിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നഷ്ടപ്പെട്ടതോടെയാണ് ലാംഗറിന്റെ പരിശീലന രീതികളില്‍ താരങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ച് തുടങ്ങിയത്. നിലവില്‍ പരിശീലക സ്ഥാനത്ത് പുതിയ കരാര്‍ നല്‍കാന്‍ ഇരിക്കെയാണ് ലാംഗറെ വെട്ടിലാക്കി താരങ്ങളുടെ എതിരഭിപ്രായം പുറത്തു വന്നിരിക്കുന്നത്. 

2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ അന്നത്തെ പരിശീലകന്‍ ഡാരന്‍ ലേമാനെ പുറത്താക്കിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ മുന്‍ ടെസ്റ്റ് ഓപണര്‍ കൂടിയായ ലാംഗര്‍ക്ക് ടീമിന്റെ പരിശീലക സ്ഥാനം വച്ചുനീട്ടിയത്. താരങ്ങള്‍ എതിരായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള ലാംഗറിന്റെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും കരാര്‍ നീട്ടുന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനം എടുക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി