വിരാട് കോഹ്‌ലി-അലന്‍ ബോര്‍ഡര്‍ 
Sports

കോഹ് ലിയെ പിടിച്ചു കെട്ടാനാവാത്തത് കഴിവുകേട്‌; 'സെഞ്ച്വറി'യില്‍ ഓസിസിനെതിരെ അലന്‍ ബോര്‍ഡര്‍

കോഹ് ലി ക്രീസിലെത്തിയതിന് പിന്നാലെ ഫീല്‍ഡ് ഒരുക്കിയ കമ്മിന്‍സിന്റെ തീരുമാനത്തെയും ബോര്‍ഡര്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിടിച്ച് കെട്ടാന്‍ കഴിയാത്ത ഓസിസ് ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍. പരമ്പര ഓസിസിന് നഷ്ടമാകാന്‍ ഇടയുണ്ടെന്നും ബോര്‍ഡര്‍ പറഞ്ഞു.

ഒന്നരവര്‍ഷത്തിനിടെ ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാനാകാത്ത കോഹ് ലി രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി ഫോമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഇന്ത്യ ആതിഥേയര്‍ക്കെതിരെ 295 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 'ഒട്ടും പോരാടാതെ നിങ്ങള്‍ കോഹ് ലിയെ സെഞ്ച്വറി കടക്കാന്‍ അനുവദിച്ചതില്‍ ശരിക്കും ഞാന്‍ നിരാശനായിരുന്നു' ബോര്‍ഡര്‍ പറഞ്ഞു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രങ്ങള്‍ക്കെതിരെയും മുന്‍നായകന്‍ രംഗത്തുവന്നു. കോഹ് ലി ക്രീസിലെത്തിയതിന് പിന്നാലെ ഫീല്‍ഡ് ഒരുക്കിയ കമ്മിന്‍സിന്റെ തീരുമാനത്തെയും ബോര്‍ഡര്‍ വിമര്‍ശിച്ചു.

മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനും ഓസിസ് ടീമിന്റെ മോശം പ്രകടത്തിനെതിരെ രംഗത്തെത്തി. കോഹ് ലിയെ കയറൂരി വിടുന്ന തരത്തിലായിരുന്നു ഫീല്‍ഡിങ് സംവിധാനം. തുടക്കം മുതലെ കോഹ് ലിയെ നിയന്ത്രിക്കാനും ഓസിസ് ടീമിനായില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു. പെര്‍ത്തിലെ സെഞ്ച്വറിയോടെ ഓസിസ് മണ്ണില്‍ കോഹ് ലി നേടുന്ന സെഞ്ച്വറികളുടെ എണ്ണം ഏഴായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT