Nic Maddinson, Australia Test squad x
Sports

ആ തോല്‍വിയില്‍ വിറച്ചോ? ടീം എങ്ങനെ വേണം... 'തല പുകച്ച്' ഓസീസ്!

നിര്‍ണായക ടെസ്റ്റില്‍ സ്റ്റീവ് സ്മിത്ത് കളിക്കുമെന്ന് ഉറപ്പില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ തല പുകച്ച് ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം. മഴ തടസപ്പെടുത്തിയിട്ടും ദക്ഷിണാഫ്രിക്കയെ ആദ്യ ദിനത്തില്‍ വന്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടിട്ടും രണ്ടാം ടെസ്റ്റില്‍ അവിശ്വസനീയമാം വിധം ഇന്നിങ്‌സ് തോല്‍വി വഴങ്ങിയത് ഓസീസിനെ ഞെട്ടിച്ചിരുന്നു. പിന്നാലെ മൂന്നാം ടെസ്റ്റിനു മുന്നോടിയായി ടീമില്‍ അഴിച്ചുപണി നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ.

കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ് എന്നിവര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്ക് ലഭ്യമാകുമെന്ന് ഉറപ്പായി. ഇതോടെ മൂന്നാം ടെസ്റ്റിനു മുന്നോടിയായി ടീമില്‍ നിന്നു നിക് മാഡിന്‍സന്‍, ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സാം ഹാര്‍പ്പര്‍ എന്നിവരെ ഒഴിവാക്കി. ഇരുവരേയും ഷെഫീല്‍ഡ് ഷീല്‍ഡില്‍ ആഭ്യന്തര പോരാട്ടം കളിക്കാനായാണ് ഓസീസ് ഒഴിവാക്കിയത്.

ഏതാണ്ട് 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ മാന്‍ഡിന്‍സന്‍ നാല് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്‌തെങ്കിലും നിരാശയായിരുന്നു ഫലം. 0, 48, 0, 8 എന്നിങനെയാണ് താരത്തിനു സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

മാഡിന്‍സന്‍ ഒഴിവായതോടെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ച മാറ്റ് റെന്‍ഷോ ഓപ്പണറായേക്കും. താരം മധ്യനിരയിലാണ് ആദ്യ ടെസ്റ്റില്‍ കളിച്ചത്. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും നിര്‍ണായക സ്‌കോറുകള്‍ ടീമിനു സമ്മാനിച്ച താരമാണ് റെന്‍ഷോ. താരം 190, 81 സ്‌കോറുകള്‍ നേടിയാണ് ടീമിന് വിജയമൊരുക്കിയത്. മറ്റ് ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോഴാണ് താരത്തിന്റെ ഉജ്ജ്വല ബാറ്റിങ്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയിലാണ്. പരമ്പര നിര്‍ണയിക്കുന്ന അവസാന ടെസ്റ്റ് ഓസ്‌ട്രേലിയക്ക് നിര്‍ണായകമാണ്. കാമറൂണ്‍ ഗ്രീനും ഇംഗ്ലിസും തിരിച്ചെത്തുന്നതോടെ പരമ്പര ജയിക്കാനുള്ള മികച്ച കോമ്പിനേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓസീസ്.

അതേസമയം പരമ്പരയില്‍ ഓസീസ് നിരയില്‍ സ്ഥിരത പുലര്‍ത്തുന്ന സ്റ്റീവ് സ്മിത്തിന്റെ സേവനം നിര്‍ണായക പോരില്‍ കിട്ടുമോ എന്ന കാര്യത്തില്‍ ഓസീസിന് ആശങ്കയുണ്ട്. താരത്തിനു കഴുത്തിനേറ്റ പരിക്കിന്റെ പ്രശ്‌നങ്ങളുണ്ട്. അതിനാല്‍ തന്നെ കളിയുടെ തൊട്ടുമുന്‍പ് മാത്രമേ ഇലവനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരു.

Australia have released Nic Maddinson from their Test squad ahead of the third and deciding Test against South Africa in Cape Town, while Steve Smith remains uncertain for the match as he continues to deal with a neck issue. The three-match series is level at 1-1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ ശമ്പളം കൂട്ടും; ചെലവ് കണക്കിലെടുത്ത് തീരുമാനമെന്ന് സണ്ണി ജോസഫ്

അടിമാലിയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; പൊലീസ് എത്തിയപ്പോള്‍ മദ്യലഹരിയില്‍ ടിവി കണ്ട് രസിച്ച് പ്രതി

വയോജന ബില്‍ പാസാക്കി നിയമസഭ; പിണറായിക്ക് ആശ്വാസം; സ്റ്റേഷനില്‍ പ്രതിഷേധം തുടര്‍ന്ന് ജയബാലകൃഷ്ണന്റെ കുടുംബം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കണ്ണൂർ റെയിൻബോ ഫ്ളാറ്റിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

'അടുത്ത സൂപ്പര്‍ സ്റ്റാര്‍, ദാ... അവിടെ നില്‍പ്പുണ്ട്'! വൈഭവ് സൂര്യവംശിയെ ചൂണ്ടി ഇതിഹാസം