യശസ്വി ജയ്സ്വാൾ ഔട്ടായി മടങ്ങുന്നു എപി
Sports

രണ്ടുപേര്‍ പൂജ്യത്തിനു പുറത്ത്‌, കോഹ് ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച.

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. ഋഷഭ് പന്തും ധ്രുവ് ജുറെലുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ ബോര്‍ഡ് അഞ്ചില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്‌സ്വാളാണ് ഔട്ടായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്.

മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ടീമില്‍ ഇടം നേടിയ ദേവ്ദത്ത് പടിക്കലിനും പിടിച്ചുനില്‍ക്കാനായില്ല. 23 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കലിന് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ് ലിയും നിരാശപ്പെടുത്തി. 12 പന്തില്‍ അഞ്ചു റണ്‍സുമായി ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് കോഹ് ലി പുറത്തായത്.

രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷ കെ എല്‍ രാഹുല്‍ ഒരു ഭാഗത്ത് വിക്കറ്റ് കാത്ത് നില്‍ക്കുന്നത് പ്രതീക്ഷ നല്‍കിയെങ്കിലും അതും അധികം നേരം നീട്ടുനിന്നില്ല. 74 പന്തില്‍ 26 റണ്‍സുമായി ഫോമിലേക്ക് ഉയര്‍ന്ന രാഹുലിനെ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ പര്യടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിലും ധ്രുവ് ജുറെലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. പന്ത് പത്തു റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

SCROLL FOR NEXT