വരവറിയിച്ച് മകനും; വെടിക്കെട്ട് ഇരട്ട സെഞ്ച്വറിയുമായി സേവാഗിന്റെ മകന്‍ (വീഡിയോ)

കൂച്ച് ബെഹാര്‍ ട്രോഫി ചാംപ്യന്‍ഷിപ്പില്‍ മേഘാലയക്കെതിരെ ആയിരുന്നു ആര്യവീറിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്
Aaryavir sehwag
ആര്യവീർ സേവാ​ഗ് എക്സ്
Published on
Updated on

ന്യൂഡല്‍ഹി: പിതാവിന്റെ പാത പിന്തുടര്‍ന്ന് മിന്നല്‍ ഇരട്ട സെഞ്ച്വറി നേടി മകനും. വീരേന്ദര്‍ സേവാഗിന്റെ മകന്‍ ആര്യവീര്‍ സേവാഗാണ് ഡബിള്‍ സെഞ്ച്വറി നേടി തിളങ്ങിയത്. ബിസിസിഐയുടെ അണ്ടര്‍ 19 ടൂര്‍ണമെന്റായ കൂച്ച് ബെഹാര്‍ ട്രോഫി ചാംപ്യന്‍ഷിപ്പില്‍ മേഘാലയക്കെതിരെയായിരുന്നു ഡല്‍ഹി താരം ആര്യവീറിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.

ആര്യവീര്‍ സെവാഗ് പുറത്താകാതെ 200 റണ്‍സെടുത്തപ്പോള്‍ മേഘാലയയ്ക്കെതിരെ ഡല്‍ഹി 208 റണ്‍സിന്റെ ലീഡ് നേടി. ആര്യവീര്‍ നേടിയ ഇരട്ടശതകത്തില്‍ 34 ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു. ഷില്ലോങ്ങിലെ എംസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു 17കാരനായ ആര്യവീറിന്റെ മിന്നും പ്രകടനം.

ആദ്യം ബാറ്റു ചെയ്ത് ആതിഥേയരായ മേഘാലയ ആദ്യ ഇന്നിംഗ്‌സില്‍ 260 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ആര്യവീറും അര്‍ണവ് എസ് ബഗ്ഗയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ണവ് ബഗ്ഗയും സെഞ്ച്വറി നേടി. അര്‍ണവ് പുറത്തായ ശേഷം ധന്യ നക്രയ്‌ക്കൊപ്പം ആര്യവീര്‍ ഡല്‍ഹി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com