പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിലെ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രണ്ടു പേര്‍ അരങ്ങേറ്റം കുറിക്കും. മലയാളി താരം ദേവ്ദത്ത് പടിക്കലും അന്തിമ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്.
കെ എല്‍ രാഹുലും യശസ്വി ജയ്‌സ്വാളുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ദേവ്ദത്ത് പടിക്കല്‍ മൂന്നാം നമ്പറില്‍ ഇറങ്ങും. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ എന്നിവരാണ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. മുഹമ്മദ് സിറാജാണ് മൂന്നാം പേസര്‍. വാഷിങ്ടണ്‍ സുന്ദറാണ് ടീമിനെ ഏക സ്പിന്നര്‍.
മധ്യനിരയില്‍ സര്‍ഫറാസ് ഖാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ ടീമിലിടം നേടി. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. ഓസ്‌ട്രേലിയന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ നഥാന്‍ മക്‌സീനിയും അരങ്ങേറ്റം കുറിച്ചു. ഉസ്മാന്‍ ഖവാജയ്‌ക്കൊപ്പം മക്‌സീനി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി. ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പാക്കാന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 1-4 ന്റെ പരമ്പര വിജയം അനിവാര്യമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക