വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ബുംറയും യശസ്വി ജയ്സ്വാളും  എക്സ്
Sports

അര്‍ധ സെഞ്ച്വറിയിടിച്ച് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ്; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ലീഡ്

ബുംറയ്ക്ക് മൂന്ന് വിക്കറ്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ലീഡ്. രാത്രി ഭക്ഷണത്തിനു പിരിയുമ്പോള്‍ ഓസീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയില്‍. 6 വിക്കറ്റുകള്‍ ശേഷിക്കെ ഓസ്‌ട്രേലിയക്ക് 11 റണ്‍സ് ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 180 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസ്‌ട്രേലിയ മറുപടി ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി മര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

രാത്രി ഭക്ഷണത്തിനു പിരിയും മുന്‍പ് ഓസീസിന് നാലാം വിക്കറ്റ് നഷ്ടമായി. ലാബുഷെയ്‌നാണ് പുറത്തായത്. താരം 64 റണ്‍സുമായി മടങ്ങി. ഉസ്മാന്‍ ഖവാജ (13), മക്‌സ്വീനി (39) സ്റ്റീവ് സ്മിത്ത് (2) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

നിലവില്‍ 53 റണ്‍സുമായി ഹെഡ് ബാറ്റിങ് തുടരുന്നു. 2 റണ്‍സുമായി മിച്ചല്‍ മാര്‍ഷാണ് താരത്തിനൊപ്പം ക്രീസിലുള്ളത്.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ 3 വിക്കറ്റുകള്‍ വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

സ്റ്റാര്‍ക്കിന്റെ പിങ്ക് സ്വാധീനം

ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങാണ് വെട്ടിലാക്കിയത്. 180 റണ്‍സിന് എല്ലാവരും പുറത്തായി. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി പിങ്ക് പന്തിലെ തന്റെ സ്വാധീനം ഒരിക്കല്‍ കൂടി വെളിവാക്കി.54 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 4 റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.

സിറാജിന്റെ പന്തിന്റെ വേ​ഗം 181.6 കിലോമീറ്റർ! കണക്കു കൂട്ടൽ പിഴച്ച് സ്പീഡ് ​ഗൺ, വൈറൽ

ഇന്നിങ്‌സ് തുടങ്ങി ആദ്യ ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് കനത്ത പ്രഹരമേറ്റു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. പിന്നീട് കെഎല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പ്രതീക്ഷ നല്‍കിയെങ്കിലും അധികം മുന്നോട്ടു പോയില്ല.യശസ്വി ജയ്‌സ്വാളിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. യശസ്വി പുറത്തായ ശേഷം ക്രീസില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്നിങ്സ് നേരെയാക്കാന്‍ ശ്രമം നടത്തുന്നതിനിടെ സ്റ്റാര്‍ക്ക് വീണ്ടും ഇന്ത്യയെ പ്രഹരിക്കുകയായിരുന്നു. രാഹുലിനെ സ്റ്റാര്‍ക്ക് ലാബുഷെയ്നിന്റെ കൈയില്‍ എത്തിച്ചു. രാഹുല്‍ 37 റണ്‍സുമായി മടങ്ങി.

പിന്നാലെ വന്ന വിരാട് കോഹ്ലിയും തിളങ്ങിയില്ല. താരം 7 റണ്‍സുമായി കൂടാരം കയറി. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്ലിയെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്ത് മടക്കി. 31 റണ്‍സുമായി ശുഭ്മാന്‍ ഗില്ലാണ് നാലാം വിക്കറ്റായി മടങ്ങിയത്. താരം 31 റണ്‍സാണ് എടുത്തത്. ഗില്ലിനെ സ്‌കോട്ട് ബോളണ്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി പരാജയമായി. മധ്യനിരയില്‍ ഇറങ്ങിയിട്ടും രോഹിത് ക്ലച്ച് പിടിച്ചില്ല. 3 റണ്‍സില്‍ നില്‍ക്കെ രോഹിതിനെ ബോളണ്ട് തന്നെ വീഴ്ത്തി. എല്‍ബിഡബ്ല്യു ആയാണ് നായകന്റെ മടക്കം.

പിടിച്ചു നില്‍ക്കുമെന്നു തോന്നിച്ച ഋഷഭ് പന്താണ് ആറാമനായി കൂടാരം കയറിയത്. താരത്തെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലാബുഷെയ്‌നിന്റെ കൈകളില്‍ എത്തിച്ചു. 21 റണ്‍സാണ് പന്ത് നേടിയത്.പിന്നീട് ക്രീസിലെത്തിയ ആര്‍ അശ്വിന്‍ 22 പന്തില്‍ 22 റണ്‍സെടുത്തു മടങ്ങി. ഹര്‍ഷിത് റാണയും ജസ്പ്രിത് ബുംറയും റണ്ണൊന്നുമെടുക്കാതെയും പുറത്തായി.ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് 6 വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ