കോഹ്‍ലിയും കോൺസ്റ്റാസും തമ്മിലുള്ള വാക്കു തർക്കം പിടിഐ
Sports

ഗ്രൗണ്ടില്‍ വച്ച് കൂട്ടിയിടിച്ചു; കോഹ്‌ലിയോട് ചൂടായി 19കാരന്‍; വാക്കു തര്‍ക്കം, വന്‍ വിവാദം (വിഡിയോ)

മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി കോണ്‍സ്റ്റാസ് തകര്‍പ്പന്‍ ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയക്കായി അരങ്ങേറിയ 19കാരന്‍ സാം കോണ്‍സ്റ്റാസും തമ്മില്‍ വാക്കു തര്‍ക്കം. കന്നി അന്താരാഷ്ട്ര പോരില്‍ അര്‍ധ സെഞ്ച്വറിയടിച്ച കോണ്‍സ്റ്റാസ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗ്രൗണ്ടില്‍ വാക്കു തര്‍ക്കത്തിനും കാരണക്കാരനായി.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി കോണ്‍സ്റ്റാസ് തകര്‍പ്പന്‍ ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം. ബാറ്റിങിനിടെ കോണ്‍സ്റ്റാസ് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് നടക്കുകയായിരുന്നു. ഈ സമയത്ത് കോഹ്‌ലി എതിര്‍ ദിശയില്‍ നിന്നു വരുന്നു. ഇരുവരും തമ്മില്‍ പക്ഷേ കൂട്ടിയിടിച്ചു.

ഇതോടെ ഇക്കാര്യം കോണ്‍സ്റ്റാസ് ചോദ്യം ചെയ്തു. പരസ്പരം കൂട്ടിയിടിച്ചതു ശ്രദ്ധിക്കാതെ കോഹ്‌ലി നടന്നു പോയി. എന്നാല്‍ കോണ്‍സ്റ്റാസ് ഇക്കാര്യം ചോദ്യം ചെയ്തതോടെ താരത്തിനു സമീപം തിരിച്ചെത്തി കോഹ്‌ലി മറുപടി പറഞ്ഞു. ഇതോടെ തര്‍ക്കം രൂക്ഷമായി. സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും അംപയറും ഇടപെട്ടാണ് ഇരുവരേയും പിടിച്ചു മാറ്റിയത്.

ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ് കോഹ്‌ലിയെയാണ് വിഷയത്തില്‍ കുറ്റപ്പെടുത്തുന്നത്. സംഭവം വിവാദമായതിനു പിന്നാലെ ഐസിസി ഇരുവര്‍ക്കും എതിരെ നടപടിയെടുക്കുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി കോണ്‍സ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ മടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

SCROLL FOR NEXT