ഷായ് ഹോപ്, സ്റ്റീവ് സ്മിത്ത് ട്വിറ്റര്‍
Sports

വിന്‍ഡീസിനെ വീഴ്ത്തി; ഒന്നാം ഏകദിനത്തില്‍ അനായാസ വിജയവുമായി ഓസ്‌ട്രേലിയ

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിനു മുന്നില്‍

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ അനായാസമായി വിജയിച്ചു. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 48.4 ഓവറില്‍ 231 റണ്‍സിനു എല്ലാവരും പുറത്തായി.

ഓസ്‌ട്രേലിയ 38.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 232 റണ്‍സെടുത്തു വിജയിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിനു മുന്നില്‍.

അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ് എന്നിവര്‍ തിളങ്ങി. സ്മിത്തും ഗ്രീനും പുറത്താകാതെ നിന്നു. സ്മിത്ത് 79 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഗ്രീന്‍ 77 റണ്‍സെടുത്തു. ഇംഗ്ലിസ് 43 പന്തില്‍ 65 റണ്‍സ് അടിച്ചു.

ഇംഗ്ലിസിനു പുറമെ സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡാണ് പുറത്തായ മറ്റൊരാള്‍. താരം 4 റണ്‍സുമായി മടങ്ങി.

ടോസ് നേടി ഓസ്‌ട്രേലിയ വിന്‍ഡീസിനെ ബാറ്റിങിനു അയക്കുകയായിരുന്നു. 88 റണ്‍സെടുത്ത കെസി കാര്‍ടിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

മധ്യനിരയില്‍ റോസ്റ്റന്‍ ചെയ്‌സാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. താരം 59 റണ്‍സെടുത്തു. ഹെയ്ഡന്‍ വാല്‍ഷ് 20 റണ്‍സെടുത്തു. മറ്റൊരാളും കാര്യമായി തിളങ്ങിയില്ല.

ഓസീസിനായി സേവ്യര്‍ ബാര്‍ട്‌ലെറ്റ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒന്‍പത് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് താരം മിന്നും ബൗളിങ് പുറത്തെടുത്തത്. സീന്‍ അബ്ബോട്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ആദം സാംപ ഒരു വിക്കറ്റ് സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT