ടി നടരാജന്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്/ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്‌ 
Sports

നടരാജന്‍ കളിച്ചാല്‍ ഓസ്‌ട്രേലിയ വിറയ്ക്കും; കുറിപ്പ് 

നടരാജന്‍ കളിച്ചാല്‍ ഓസ്‌ട്രേലിയ വിറയ്ക്കും; കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

നിശിതമായ രാഷ്ട്രീയ വീക്ഷണങ്ങള്‍ കൊണ്ടു പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള വൈദികനാണ്, യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ ഒരു മടിയും പ്രകടിപ്പിക്കാത്ത മാര്‍ കൂറിലോസ് ഈ കുറിപ്പില്‍ പറയുന്നതു പക്ഷേ, തീര്‍ത്തും വ്യത്യസ്തമായ വിഷയമാണ്. സ്‌പോര്‍ട്‌സിനോടുള്ള ഇഷ്ടവും ക്രിക്കറ്റിനോടുള്ള അഭിമുഖ്യവും വിവരിച്ചുകൊണ്ട്, ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ വിലയിരുത്തുകയാണ് ഫെയ്‌സ്ബുക്കില്‍ എഴുതിയ ഈ കുറിപ്പില്‍ മാര്‍ കൂറിലോസ്.

കുറിപ്പ്: 

മറ്റു പല മേഖലകൾ പോലെ സ്പോർട്സും എനിക്ക് ഏറെ താല്പര്യമാണ്. കളിക്കാൻ കൂടുതൽ ഇഷ്ടം ബാഡ്മിന്റൺ ആണ്. ഇംഗ്ലണ്ടിൽ പഠിക്കുമ്പോൾ ഒരു ദിവസം സിംഗിൾസ് അഞ്ചും ആറും ഗെയിം വരെ കളിക്കുമായിരുന്നു. കാണാൻ ഇഷ്ടം ഫുട്ബോളും ക്രിക്കറ്റും ആണ്. ഇപ്പോഴും ക്രിക്കറ്റ്‌ സീരീസ് ഒക്കെ follow ചെയ്യും. ഒരിക്കൽ ഒരു ഇന്ത്യ -ഇംഗ്ലണ്ട് പരമ്പര ഒരു മാസികയ്ക്കു വേണ്ടി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ലോകത്തിലെ ഏതു ടീമിനെയും എവിടെ വച്ചും തോല്പിക്കാൻ കഴിവുള്ള ടീമാണ്. ഇന്ത്യയിലെ തിരിയുന്ന പിച്ചിൽ മറ്റു ടീമുകളെ നിഷ്പ്രയാസം എറിഞ്ഞിടുന്ന ഇന്ത്യൻ ടീം പക്ഷെ വിദേശത്ത് പേസ് അറ്റാക്കിനു മുൻപിൽ തകർന്നടിയുന്ന സ്ഥിരം കാഴ്ച എല്ലാം പഴം കഥയായി മാറിയിരിക്കുന്നു. പുല്ലും വേഗവും ബൗൻസും കാറ്റും ഒക്കെ ഉള്ള പിച്ചു്കളിൽ 20 വിക്കറ്റ് എടുക്കാൻ കഴിവുള്ള പേസ് ബൌളിംഗ് അറ്റാക്ക് ഇന്ത്യക്കു ആക്കാലത്തു ഇല്ലായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളരും all rounder ഉം ആയിരുന്ന കപിൽ ദേവിനെ മറ്റേ അറ്റത്തു നിന്ന് സഹായിക്കാൻ ആരുമില്ലായിരുന്നു. (കപിൽ ദേവ് എന്റെ എക്കാലത്തെയും ഹീറോ ആണ്. അത്ര മനോഹരമായ ബൌളിംഗ് ആക്ഷൻ വേറെ അരിലും ഞാൻ കണ്ടിട്ടില്ല. ആക്കാലത്തെ സ്പോർട്സ് സ്റ്റാർ മാസിക സ്ഥിരം വാങ്ങിക്കുമായിരുന്നു. കപിലിന്റെ മനോഹരമായ outswinger ബോളുകളിൽ ഒന്നാം സ്ലിപ്പിൽ ഗവസ്കാരുടെ കൈകളിൽ എത്തുന്ന വിക്കറ്റുകൾ സ്ഥിരം കാഴ്ച്ച ആയിരുന്നു. ക്രിക്കറ്റ്‌ craze കാരണം S. B. കോളേജിൽ പഠിക്കുമ്പോൾ കമന്ററി കേൾക്കാൻ ക്ലാസുകൾ കട്ട്‌ ചെയ്തിട്ടുണ്ട്. ചിലപ്പോൾ ഒക്കെ എന്റെ സുഹൃത്ത് തോമസ് M. A. കൂടെ കാണും. ഒരു ചെറിയ റേഡിയോ അന്ന് പോക്കറ്റിൽ ഉണ്ടാവും. അതുമായി കോളേജിന്റെ ഫുട്ബോൾ ഗ്രൗണ്ടിൽ പോയിരുന്നു കമന്ററി കേൾക്കും. 1983 ലെ ഇന്ത്യ -വെസ്റ്റിൻഡിസ് ലോകകപ്പ് ഫൈനൽ എന്റെ വീട്ടിൽ അന്നുണ്ടായിരുന്ന Telerad റേഡിയോയിൽ കമന്ററി കേട്ടതു എന്ത് ആവേശമായിരുന്നു. വിവിയൻ റീചാർഡ്‌സ് ന്റെ ക്യാച്ച് കപിൽ പിറകോട്ടു ഓടി എടുക്കുന്നത് commentator വിവരിക്കുമ്പോൾ ഞാനും കൂടെ ഓടി!) ശ്രീനാദ്, പ്രസാദ്, അങ്ങനെ പലരും പിന്നീട് വന്നു. പലരും പിന്നീട് വന്നു പോയി. എന്നാൽ എതിർ ടീമിനെ വിറപ്പിക്കാൻ പോന്ന ഒരു പേസ്പട ഇന്ത്യക്ക് ഇല്ലായിരുന്നു. എന്നാൽ ഇന്ന് കഥ മാറി, കളിയും. ലോകത്തിലെ ഏറ്റവും മൂർച്ചയുള്ള പേസ് അറ്റാക്ക് ഇന്ന് ഇന്ത്യക്കു ഉണ്ട്. ബുമ്ര, ഷമി, ഉമേഷ്‌ Yadav, ഇഷന്ത് ശർമ, സിറാജ്, നടരാജൻ, സൈനി... നിര നീണ്ടതാണ്. നടരാജൻ അടുത്ത ടെസ്റ്റിൽ കളിച്ചാൽ ഓസ്ട്രേലിയ വിറക്കും. കൂടെ അശ്വിനെ പോലെ ഏതു പിച്ചിലും വിക്കറ്റ് എടുക്കാൻ കഴിവുള്ള ലോകോത്തര സ്പിന്നർ. രവീന്ദ്ര ജഡേജ എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച All rounders ഇൽ ഒരാളാണ്. ബെൻ സ്റ്റോക്ക്സ് നു ഒപ്പം നിർത്താം ജഡേജയെ. Pandya ഉം ഇതേ കാറ്റഗറി യിൽ വരും. ബാറ്റിംഗിലും ഇന്ത്യ ശക്തരാണ്. കോലിയെ പോലെ ഒരു പ്രതിഭ ടീമിനെ നയിക്കാനും ഉള്ളപ്പോൾ ഏതു ടീമിനും പേടിസ്വപ്നം ആകാൻ ഇന്ത്യൻ ടീമിന് സാധിക്കും. കോലിയുടെ അഭവത്തിൽ Rahane ടീമിനെ ഉഗ്രനായി നയിച്ചു. രോഹിറ്റ് ശർമ കൂടി ചേരുമ്പോൾ ആരെ ഒഴിവാക്കും എന്ന ചോദ്യം ആണ് ടീമിന്റെ മുൻപിൽ. രോഹിത് ശർമ്മയും ഗില്ലും ഓപ്പൺ ചെയ്യട്ടെ. രാഹുലും കളിക്കണം എന്നാണ് എന്റെ പക്ഷം. മയങ്കും വിഹാരിയും അടുത്ത ടെസ്റ്റിൽ പുറത്തു ഇരിക്കട്ടെ. Mr. Wall പൂജാര അടുത്ത ടെസ്റ്റിൽ ഫോം കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ടീമിന്റെ ദ്രാവിഡ്‌ ആണ് പൂജാര. ടീമിന്റെ നിലവിലെ ഫോം തുടർന്നാൽ ടീം ഇന്ത്യക്കു പരമ്പര നേടാൻ കഴിയും. അതിനായി ആവേശത്തോടെ കാത്തിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

'സിംപിൾ അതാണ് ഇഷ്ടം'; കിങ് ഖാന്റെ പ്രായത്തെ തോൽപിച്ച സൗന്ദര്യത്തിന്റെ രഹസ്യം

സെബിയിൽ ഓഫീസർ ഗ്രേഡ് എ തസ്തികയിൽ ഒഴിവ് ; ഡിഗ്രികാർക്കും അവസരം; ശമ്പളം 1.84 ലക്ഷം വരെ

SCROLL FOR NEXT