രോഹന്‍ ബൊപ്പണ്ണ എക്സ്
Sports

ഞെട്ടിക്കുന്ന തോല്‍വി; ഡബിള്‍സ് ചാംപ്യന്‍ ഇന്ത്യയുടെ ബൊപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

രോഹന്‍ ബൊപ്പണ്ണ ഇത്തവണ കൊളംബിയയുടെ നിക്കോളാസ് ബരിയന്റോസിനൊപ്പമാണ് ഡബിള്‍സില്‍ മത്സരിച്ചത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നിലവിലെ ഡബിള്‍സ് ചാംപ്യന്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും കൊളംബിയയുടെ നിക്കോളാസ് ബരിയന്റോസും ചേര്‍ന്ന സഖ്യം ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായി. കഴിഞ്ഞ വര്‍ഷം മാത്യു എബ്ഡനൊപ്പമാണ് ബൊപ്പണ്ണ കിരീട നേട്ടം ആഘോഷിച്ചത്. ഇത്തവണ പുതിയ സഖ്യവുമായി എത്തിയെങ്കിലും ആദ്യ റൗണ്ടിനപ്പുറത്തേക്ക് പോരാട്ടം നീണ്ടില്ല.

സ്‌പെയിന്‍ താരങ്ങളായ പെഡ്രോ മാര്‍ട്ടിനസ്- ജാമി മുനര്‍ സഖ്യത്തോടാണ് ഇന്തോ- കൊളംബിയന്‍ സഖ്യം പരാജയപ്പെട്ടത്. പൊരുതി നില്‍ക്കാന്‍ സഖ്യത്തിനു സാധിച്ചെങ്കിലും സ്പാനിഷ് സഖ്യം അന്തിമ വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 7-5, 7-6 (7-5).

കഴിഞ്ഞ ദിവസം ഇന്ത്യയുടെ സുമിത് നാഗല്‍ പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി വഴങ്ങി പുറത്തായിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മച്ചാക്കിനോടു പരാജയപ്പെട്ടാണ് നാഗല്‍ പുറത്തായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

'നിര്‍ബന്ധിത വിവാഹം, അധിക്ഷേപകരമായ ബന്ധം വിവാഹ മോചനത്തിലെത്തിച്ചു'; ഖാര്‍ഗെയ്ക്ക് ദേവഗൗഡയുടെ മറുപടി

SCROLL FOR NEXT