ഓസ്ട്രേലിയൻ ടീം/ എഎൻഐ 
Sports

ലബൂഷെയ്‌നും ടിം ഡേവിഡുമില്ല; കമ്മിന്‍സ് നായകന്‍; ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പാറ്റ് കമ്മിന്‍സാണ് നായകന്‍. സൂപ്പര്‍ താരം മാര്‍നസ് ലബൂഷെയ്ന്‍, തകര്‍പ്പന്‍ അടിക്കാരന്‍ ടിം ഡേവിഡ് എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. ഓള്‍റൗണ്ടര്‍മാരുടെ ആധിക്യമുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

ലോകകപ്പിനായി ഓസ്‌ട്രേലിയ നേരത്തേ തന്നെ 18 അംഗ സാധ്യതാ ടീമിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.  അതില്‍ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയാണ് ഫൈനല്‍ ടീം പ്രഖ്യാപിച്ചത്. 18 അംഗ ടീമിലുണ്ടായിരുന്ന ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഘ എന്നിവര്‍ പുറത്തായി.

സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ ട്രാവിസ് ഹെഡ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ടീമിലുണ്ട്. അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്,  ആഷ്ടണ്‍ ആഗര്‍, സീന്‍ അബോട്ട്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവർ ടീമിലുണ്ട്. 

ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളി. ചെന്നൈയിൽ ഒക്ടോബര്‍ എട്ടിനാണ് മത്സരം. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT