കൊല്‍ക്കത്തക്കെതിരായ ജയം ആഘോഷിക്കുന്ന ലഖ്‌നൗ താരങ്ങള്‍/ഫോട്ടോ: പിടിഐ 
Sports

കൊല്‍ക്കത്തയ്ക്ക് പുറത്തേക്ക് വഴി കാണിച്ച് ലഖ്‌നൗ; 75 റണ്‍സിന് തകര്‍ത്തു; ഹോള്‍ഡറും ആവേശ് ഖാനും തിളങ്ങി

തുടരെ നാലാം ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കൊല്‍ക്കത്തയെ 75 റണ്‍സിനാണ് തോല്‍പ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടരെ നാലാം ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കൊല്‍ക്കത്തയെ 75 റണ്‍സിനാണ് തോല്‍പ്പിച്ചത്. ലഖ്‌നൗ മുന്‍പില്‍ വെച്ച 176 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 101 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യതകള്‍ അസ്തമിച്ച് കഴിഞ്ഞു. 

3 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ആവേശ് ഖാനാണ് കളിയിലെ താരം. ഹോള്‍ഡറും മൂന്ന് വിക്കറ്റ് പിഴുതു. കൊല്‍ക്കത്ത നിരയില്‍ റസല്‍ മാത്രമാണ് പിടിച്ച് നിന്നത്. റസല്‍ 19 പന്തില്‍ നിന്ന് 3 ഫോറും 5 സിക്‌സും സഹിതം 45 റണ്‍സ് എടുത്ത് പുറത്തായി. 12 പന്തില്‍ നിന്ന് 3 ഫോറും ഒരു സിക്‌സും നേടി സുനില്‍ നരൈന്‍ 22 റണ്‍സ് എടുത്തു.

കൊല്‍ക്കത്ത നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. സീസണിലെ കൊല്‍ക്കത്തയുടെ ഏഴാം തോല്‍വിയാണ് ഇത്. ലഖ്‌നൗവിന്റെ എട്ടാമത്തെ ജയവും. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 

രാഹുലിനെ തുടക്കത്തില്‍ തന്നെ റണ്‍ഔട്ടിന്റെ രൂപത്തില്‍ ലഖ്‌നൗവിന് നഷ്ടമായി. എന്നാല്‍ ഡികോക്കും ഹൂഡയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയി. 29 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതമാണ് ഡികോക്ക് 50 റണ്‍സ് എടുത്തത്. ഹൂഡ 27 പന്തില്‍ നിന്ന് 41 റണ്‍സ് എടുത്തു. 

എന്നാല്‍ ബദോനിയും ക്രുനാലും സ്‌കോറിങ്ങിന്റെ വേഗം കൂട്ടുന്നതില്‍ പരാജയപ്പെട്ടു. ഡെത്ത് ഓവറിലെ സ്‌റ്റൊയ്‌നിസിന്റേയും ഹോള്‍ഡറുടേയും വെടിക്കെട്ടാണ് ലഖ്‌നൗവിനെ 176 എന്ന സ്‌കോറിലെത്തിച്ചത്. സ്‌റ്റൊയ്‌നിസും ഹോള്‍ഡറും ചേര്‍ന്ന് ആ ഓവറില്‍ 5 സിക്‌സ് പറത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT