Azhar Mahmood X
Sports

മുന്‍ ഓള്‍ റൗണ്ടര്‍; അസ്ഹര്‍ മഹമ്മൂദ് പാകിസ്ഥാന്‍ ടെസ്റ്റ് ടീം കോച്ച്

അക്വിബ് ജാവേദിനു പകരമാണ് നിയമനം

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഓള്‍ റൗണ്ടര്‍ അസ്ഹര്‍ മഹമ്മൂദിനെ നിയമിച്ചു. താത്കാലിക പരിശീലകനായാണ് നിയമനം. നിലവിൽ മൂന്ന് ഫോർമാറ്റിലും പാക് ദേശീയ ടീമിന്റെ സഹ പരിശീലകനാണ് അസ്ഹർ മ​ഹമ്മൂദ്. നിലവിലെ സഹ പരിശീലകനായുള്ള കരാർ അടുത്ത വർഷം ഏപ്രിലിലാണ് അവസാനിക്കുന്നത്. ഈ കരാർ നിൽക്കെയാണ് പുതിയ ചുമതല.

അക്വിബ് ജാവേദിന്റെ പകരക്കാരനായാണ് അസ്ഹര്‍ മഹമ്മൂദ് സ്ഥാനമേല്‍ക്കുന്നത്. 2024ല്‍ ജാസന്‍ ഗില്ലെസ്പി പാക് ടീമിന്റെ പരിശീലക സ്ഥാനൊഴിഞ്ഞപ്പോഴാണ് മുന്‍ പേസറായിരുന്ന അക്വിബ് ജാവേദിനെ പകരം നിയമിച്ചത്. 8 മാസങ്ങള്‍ മാത്രമാണ് അദ്ദേഹം പദവിയില്‍ തുടര്‍ന്നത്. പിന്നാലെയാണ് മുന്‍ ഓള്‍ റൗണ്ടര്‍ സ്ഥാനമേല്‍ക്കുന്നത്.

ഒക്ടോബറിൽ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. ഇതാണ് അസ്ഹര്‍ മഹമ്മൂദിന്റെ ആദ്യ വെല്ലുവിളി. ദക്ഷിണാഫ്രിക്ക പാകിസ്ഥാനില്‍ പര്യടനത്തിനായി വരുമ്പോഴാണ് പോരാട്ടം.

പരിശീലകനെന്ന നിലയില്‍ ഏറെ പരിചയ സമ്പത്തുള്ള ആളാണ് അസ്ഹര്‍ മഹമ്മൂദ്. 2016 മുതല്‍ 19 വരെ പാക് ദേശീയ ടീമിന്റെ ബൗളിങ് കോച്ചായിരുന്നു മുന്‍ താരം. 2023ല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള പാക് ടീമിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സ്, മുള്‍ട്ടാന്‍ സുല്‍ത്താന്‍, ഇസ്ലാമാബാദ് യുനൈറ്റഡ് ടീമുകളുടേയും ഹെഡ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Former all-rounder Azhar Mahmood was on Monday elevated to the post of Pakistan's acting red-ball head coach until the conclusion of his current contract, which runs until April next year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT