ബാബര്‍ അസം എക്സ്
Sports

ശ്രീലങ്കയ്ക്കെതിരെയും സെഞ്ച്വറിയില്ല, കോഹ്‌ലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ബാബര്‍ അസം

2023 ലെ ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെയാണ് ബാബര്‍ അവസാനമായി സെഞ്ച്വറി നേടിയത്

സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും സെഞ്ച്വറി നേടാനാകാതെ പാകിസ്ഥാന്‍ താരം ബാബര്‍ അസം . സെഞ്ച്വറിയില്ലാതെ താരം 800 ദിവസങ്ങള്‍ പിന്നിട്ടു. ശ്രീലങ്കയ്‌ക്കെതിരെ 51 പന്തുകള്‍ നേരിട്ട താരം 29 റണ്‍സിനാണ് പുറത്തായത്. 2023 ലെ ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെയാണ് ബാബര്‍ അവസാനമായി സെഞ്ച്വറി നേടിയത്. തുടര്‍ച്ചയായി 83 ഇന്നിങ്സുകളിലാണ് സെഞ്ച്വറിയില്ലാതെ താരം പുറത്തായത്.

ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്ലാതെ ഏറ്റവും കൂടുതല്‍ ഇന്നിങ്‌സുകള്‍ കളിച്ച വിരാട് കോഹ് ലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ബാബര്‍. ഏഷ്യന്‍ ബാറ്റര്‍മാരില്‍, 87 ഇന്നിങ്‌സുകള്‍ സെഞ്ച്വറിയില്ലാതെ കളിച്ച മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയാണ് പട്ടികയില്‍ ഒന്നാമത്.

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെ തുടക്കത്തില്‍ രണ്ട് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തോടെയാണ് ബാബര്‍ തുടങ്ങിയത്. എന്നാല്‍ നന്നായി തുടങ്ങിയ ശേഷം സ്‌കോറിംഗ് നിരക്ക് കുറഞ്ഞു. പിന്നീട് ഹസരങ്കയുടെ ഗൂഗ്ലി താരത്തിന് മനസിലാക്കാന്‍ സാധിച്ചില്ല. ബൗള്‍ഡ് ആകുകയായിരുന്നു.

Babar Azam equals Virat Kohli as wait for century extends

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാല്‍ തിളച്ചു തൂവാതിരിക്കാൻ ഇങ്ങനെ ചെയ്യൂ

എകെജിയും നെഹ്രുവും ഒരു ടീമിൽ, എതിരാളി ഉപരാഷ്ട്രപതി രാധാകൃഷ്ണൻ; 1953-ൽ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ കഥ (വിഡിയോ)

ചോക്ലേറ്റിനെ ഭയപ്പെടേണ്ട, കഴിക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT