'ഫോം വീണ്ടെടുക്കണം', ഗില്ലും ജയ്‌സ്വാളും സായ് സുദര്‍ശനും കഠിന പരിശീലനത്തില്‍, വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഠിന പരിശീലനത്തില്‍
 Shubman Gill , gautam gambhir
ശുഭ്മാൻ ​ഗിൽ കോച്ച് ​ഗൗതം ​ഗംഭീറിനൊപ്പം IMAGE CREDIT: BCCI
Updated on
1 min read

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഠിന പരിശീലനത്തില്‍. സാങ്കേതികതികവ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്നര മണിക്കൂറോളം നേരമാണ് ഗില്‍ നെറ്റ്‌സില്‍ ചെലവഴിച്ചത്. വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

കഴിഞ്ഞ മാസം പാകിസ്ഥാനില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പോലും 1-1ന് പാകിസ്ഥാനെ തളച്ച ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ എത്തുന്നത്. കഴിഞ്ഞ മാസം ഇന്ത്യ തൂത്തുവാരിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയ ഗില്‍ എന്നാല്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ റണ്‍സിനായി ബുദ്ധിമുട്ടുകയാണ്.ഫോമിലേക്ക് ശക്തമായി തിരിച്ചുവരേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ഗില്‍ പരിശീലനം നടത്തുന്നത്.

ഓസ്ട്രേലിയയിലെ ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലുമായി എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് ഗില്ലിന് നേടാന്‍ ആയത്. ടെസ്റ്റില്‍ വീണ്ടും താളം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗില്ലിന്റെ പരിശീലനം.

ബാറ്റിങ് പരിശീലനത്തിനിടെ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയെയും വാഷിങ്ടണ്‍ സുന്ദറിനെയും നേരിട്ട അദ്ദേഹം ഇടയ്ക്കിടെ സ്വീപ്പ് ഷോട്ടുകള്‍ പായിച്ചു. കുറച്ചുനേരം ജസ്പ്രീത് ബുമ്രയെ നേരിടാനും സമയം ചെലവഴിച്ചു.

 Shubman Gill , gautam gambhir
'നാണമില്ലാത്തവര്‍ പബ്ലിസിറ്റി കിട്ടാന്‍ നിങ്ങളെ ഉപയോഗിക്കും'; വനിതാ താരങ്ങള്‍ക്ക് ഗാവസ്‌കറുടെ മുന്നറിയിപ്പ്

രഞ്ജി ട്രോഫിയില്‍ രാജസ്ഥാനു വേണ്ടി 67 ഉം 156 ഉം റണ്‍സുകള്‍ നേടിയ ജയ്സ്വാളും നെറ്റ്‌സില്‍ ദീര്‍ഘനേരം ചെലവഴിച്ചു. ഇന്ത്യ എയ്ക്കു വേണ്ടി ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റുകളില്‍ നിന്ന് 84 റണ്‍സ് നേടിയ തമിഴ്നാട് യുവതാരം സായ് സുദര്‍ശനും നെറ്റ്‌സില്‍ ഗണ്യമായ സമയം ചെലവഴിച്ചു.

 Shubman Gill , gautam gambhir
'സഞ്ജു, കൂടുതൽ കരുത്താർജിക്കു'! മലയാളി താരത്തിന് 'സൂപ്പർ' പിറന്നാൾ ആശംസിച്ച് സിഎസ്കെ
Summary

Gill spends long session at nets; Jaiswal, Sai too sweat it out ahead of SA Test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com