'നാണമില്ലാത്തവര്‍ പബ്ലിസിറ്റി കിട്ടാന്‍ നിങ്ങളെ ഉപയോഗിക്കും'; വനിതാ താരങ്ങള്‍ക്ക് ഗാവസ്‌കറുടെ മുന്നറിയിപ്പ്

No more singing, chanting and cheering girls in IPL'; Sunil Gavaskar suggests
സുനില്‍ ഗാവസ്‌കര്‍ ഫയല്‍
Updated on
1 min read

മുംബൈ: ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെയുള്ള സമ്മാന വാഗ്ദാനങ്ങളില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. ലോകകപ്പ് ജേതാക്കള്‍ക്ക് ഐസിസി നല്‍കുന്ന 40 കോടി രൂപയ്ക്കു പുറമെ 51 കോടി രൂപയാണ് പാരിതോഷികമായി ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത്. റിച്ച ഘോഷ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ധാന, ഹര്‍ലീന്‍ ഡിയോള്‍ തുടങ്ങിയ താരങ്ങള്‍ക്ക് അതതു സംസ്ഥാന സര്‍ക്കാരുകളും പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ വാഗ്ദാനം ലഭിച്ച ഈ പാരിതോഷികങ്ങളോ സ്‌പോണ്‍സര്‍ഷിപ് ഡീലുകളോ ലഭിച്ചില്ലെങ്കില്‍ നിരാശരാകരുതെന്ന് താരങ്ങള്‍ക്ക് സുനില്‍ ഗാവസ്‌കറുടെ മുന്നറിയിപ്പ്. 1983ല്‍ ഇന്ത്യന്‍ പുരുഷ ടീം ലോകകപ്പ് നേടിയപ്പോഴുള്ള തന്റെ സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയാണ് ഗാവസ്‌കറുടെ ഉപദേശം.

No more singing, chanting and cheering girls in IPL'; Sunil Gavaskar suggests
രഞ്ജി ട്രോഫി; കേരളത്തിനു മുന്നില്‍ 330 റണ്‍സ് ലക്ഷ്യം വച്ച് സൗരാഷ്ട്ര

'1983ലെ ടീമിനും ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. മാധ്യമങ്ങളില്‍ അവയെല്ലാം വലിയ വാര്‍ത്താ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഒട്ടുമിക്കവയും യാഥാര്‍ഥ്യമായില്ല. മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ല, കാരണം അവര്‍ അഭിമാനകരമായ പ്രഖ്യാപനങ്ങള്‍ സന്തോഷത്തോടെ പ്രസിദ്ധീകരിച്ചു. ഈ നാണമില്ലാത്ത ആളുകള്‍ തങ്ങളെയും ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയില്ല. അതിനാല്‍ പെണ്‍കുട്ടികളേ, ഈ നാണമില്ലാത്തവര്‍ സ്വയം ഉയര്‍ത്തിക്കാട്ടാന്‍ നിങ്ങളുടെ വിജയം ഉപയോഗിക്കുകയാണെങ്കില്‍ വിഷമിക്കേണ്ട,.' ഒരു ലേഖനത്തില്‍ ഗാവസ്‌കര്‍ പറഞ്ഞു.

വാഗ്ദാനം ചെയ്ത ചില അവാര്‍ഡുകള്‍ നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ നിരാശപ്പെടരുതെന്നും ഇന്ത്യയില്‍, പരസ്യദാതാക്കളും ബ്രാന്‍ഡുകളും വ്യക്തികളും വിജയികളുടെ ചുമലില്‍ ചാടിക്കയറി സൗജന്യമായി പബ്ലിസിറ്റി കിട്ടാന്‍ ശ്രമിക്കുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

No more singing, chanting and cheering girls in IPL'; Sunil Gavaskar suggests
'സഞ്ജു, കൂടുതൽ കരുത്താർജിക്കു'! മലയാളി താരത്തിന് 'സൂപ്പർ' പിറന്നാൾ ആശംസിച്ച് സിഎസ്കെ
Summary

Sunil Gavaskar warns the team about unfulfilled promises and brands leveraging their success for publicity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com