വീഡിയോ ദൃശ്യം 
Sports

ബേബി എബിഡിക്ക് ഇന്ന് ഐപിഎല്‍ അരങ്ങേറ്റം? സൂര്യകുമാറിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും

സൂര്യകുമാര്‍ യാദവിന് പകരം ഇലവനിലേക്ക് ആരെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ഇന്ത്യന്‍സ് ഇന്ന് സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം ഇലവനിലേക്ക് ആരെത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനെ തുടര്‍ന്നാണ് മധ്യനിരയിലെ പ്രധാന താരത്തെ മുംബൈ ഇന്ത്യന്‍സിന് ആദ്യ മത്സരത്തില്‍ നഷ്ടമാവുന്നത്. സൂര്യകുമാര്‍ യാദവിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്...

ഡെവാള്‍ഡ് ബ്രെവിസ്

സൗത്ത് ആഫ്രിക്കയുടെ അണ്ടര്‍ 19 താരത്തിലേക്ക് വലിയ പ്രതീക്ഷയാണ് വന്നു ചേരുന്നത്. ബേബി എബിഡി എന്ന വിളിപ്പേരുള്ള ബ്രെവിസിനെ സീസണിലെ ആദ്യ മത്സരത്തില്‍ ഇറക്കാന്‍ മുംബൈ ധൈര്യപ്പെടുമോ എന്നതാണ് ചോദ്യം. നെറ്റ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്രെവിസിന്റെ വീഡിയോ മുംബൈ പങ്കുവെച്ചിരുന്നു. മധ്യനിരയിലേക്ക് ബ്രെവിസും എത്താനുള്ള സാധ്യത കൂടുതലാണ്. 

അന്‍മോള്‍പ്രീത് സിങ്

2019ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അന്‍മോള്‍പ്രീത് സിങ്. ഇന്ത്യ എ, ഇന്ത്യ ബ്ലൂ, ഇന്ത്യ സി ഉള്‍പ്പെടെ ടീമുകളില്‍ പഞ്ചാബിന്റെ ഈ 23കാരനായ ഓള്‍റൗണ്ടര്‍ കളിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ ഇതുവരെ തന്റെ മികവ് പുറത്തെടുക്കാന്‍ അന്‍മോള്‍പ്രീതിന് കഴിഞ്ഞിട്ടില്ല. സ്പിന്നറായി താരത്തെ ഉപയോഗിക്കാം എന്നതും അന്‍മോളിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഫാബിയാന്‍ അലന്‍ 

ഈ വര്‍ഷം മുംബൈ സ്വന്തമാക്കിയ മിസ്റ്ററി താരങ്ങളില്‍ ഒരാളാണ് വിന്‍ഡിസ് താരം ഫാബിയാന്‍ അലന്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികവ് കാണിച്ച് പേരെടുത്താണ് ഫാബിയാന്‍ അലന്‍ വരുന്നത്. ഐപിഎല്ലില്‍ തകര്‍ത്തു കളിക്കുന്ന വിന്‍ഡിസ് താരങ്ങളുടെ നിരയിലേക്ക് അലനും എത്തിയേക്കും എന്നാണ് മുംബൈയുടേയും പ്രതീക്ഷ. 

ഫാബിയാന്‍ അലന്റെ ഫിനിഷിങ് മികവും ബൗളിങ്ങും മുംബൈക്ക് പ്രയോജനപ്പെടുത്താം. 2020ല്‍ ഹൈദരാബാദിന്റേയും 2021ല്‍ പഞ്ചാബിന്റേയും താരമായിരുന്നു. എന്നാല്‍ മികവ് കാണിക്കാന്‍ പാകത്തില്‍ അവസരം താരത്തിലേക്ക് എത്തിയിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

SCROLL FOR NEXT