സാത്വിക്- ചിരാഗ് സഖ്യം/ ട്വിറ്റർ 
Sports

58 വര്‍ഷത്തെ കാത്തിരിപ്പ്; ഏഷ്യന്‍ പോരില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സഖ്യം ഫൈനലില്‍; മെഡലുറപ്പിച്ചു

എട്ടാം സീഡായ മലേഷ്യന്‍ സഖ്യം യോ സിന്‍- ടിയോ ഈ യി ടീമിനെയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ നേരിടുക

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യയുടെ ടോപ് ഡബിള്‍സ് സഖ്യം സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്‌സ് പോരാട്ടത്തിന്റെ ഫൈനലില്‍. കലാശപ്പോരിലേക്ക് കടന്നതോടെ ഇന്ത്യന്‍ സഖ്യം മെഡലും ഉറപ്പാക്കി. 1965ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഡബിള്‍സ് സഖ്യം ഈ പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്. 

സെമിയില്‍ നിലവിലെ ഒളിംപിക്‌സ് ചാമ്പ്യന്‍മാരായ ചൈനീസ് തായ്‌പേയ് സഖ്യം ലീ യങ്- വാങ് ചി ലിന്‍ സഖ്യവുമായാണ് ഏറ്റുമുട്ടിയത്. മത്സരത്തിനിടെ ചിന്‍ ലിന്‍ പരിക്കേറ്റ് പിന്‍മാറേണ്ടി വന്നതോടെ ഇന്ത്യന്‍ സഖ്യം മത്സരം തീരും മുന്‍പേ ഫൈനല്‍ ഉറപ്പാക്കി. 

ആദ്യ സെറ്റില്‍ ഇന്ത്യന്‍ സഖ്യം 21-18 എന്ന സ്‌കോറില്‍ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റില്‍ 14-13 എന്ന സ്‌കോറില്‍ ഇന്ത്യന്‍ സഖ്യം മുന്നില്‍ നില്‍ക്കെയാണ് ചിന്‍ ലിനിന് പരിക്കേറ്റത്. പിന്നാലെ ചൈനീസ് തായ്‌പേയ് സഖ്യം പിന്‍മാറി. 

എട്ടാം സീഡായ മലേഷ്യന്‍ സഖ്യം യോ സിന്‍- ടിയോ ഈ യി ടീമിനെയാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ നേരിടുക. സെമിയില്‍ ജപ്പാന്‍ ജോഡികളായ തകുറോ ഹോകി- യുഗോ കൊബയാഷി സഖ്യത്തെ വീഴ്ത്തിയാണ് മലേഷ്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'കലോറി നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ഫലമുണ്ടായില്ല, മനസ്സു തളർന്നു പൊട്ടിക്കരഞ്ഞു'; ഡോക്ടറുടെ ഉപദേശം വഴിത്തിരിവായി

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 515 ഒഴിവുകൾ !

കയ്യിലുള്ള ഒരു രൂപ നാണയത്തിന് ഒന്നര ലക്ഷം രൂപ വരെ? അറിയാം യാഥാർത്ഥ്യവും തട്ടിപ്പുകളും

പൃഥ്വിരാജേ, മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് മലയാളിയ്ക്ക് ഇഷ്ടമല്ല; നിങ്ങള്‍ പഠിക്കണം: ശാന്തിവിള ദിനേശ്