Sports

ഗുരുസായ് ദത്തിന്റെ വിവാഹം ആഘോഷമാക്കി ബാഡ്മിന്റന്‍ ലോകം; ലുക്കില്‍ വിസ്മയിപ്പിച്ച് സൈന നെഹ്‌വാള്‍

2008ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ താരമാണ് ഗുരുസായ് ദത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കളിയുടെ ആവേശത്തിലേക്ക് മടങ്ങി എത്തിയില്ലെങ്കിലും കോര്‍ട്ടിലെ രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ ഇപ്പോള്‍ ആഘോഷത്തിലാണ്. ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ഗുരുസായ് ദത്തിന്റെ വിവാഹമാണ് താരങ്ങള്‍ കോവിഡ് കാലത്തും ആഘോഷമാക്കുന്നത്. കൂട്ടത്തില്‍ ശ്രദ്ധ പിടിക്കുന്നത് ലോക മുന്‍ ഒന്നാം നമ്പര്‍ താരം സൈന നെഹ്‌വാളും. 

2008ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയ താരമാണ് ഗുരുസായ് ദത്ത്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലത്തിലേക്കും ഗുരുസായ് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഗുരുസായ് ദത്തിന്റെ വിവാഹാഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.

നവംബര്‍ 22 മുതല്‍ സൈന ആഘോഷങ്ങളുടെ ചിത്രങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ എത്തുകയും ചെയ്തു. വിവാഹത്തിന് മുന്‍പുള്ള പാര്‍ട്ടിയിലും, ഹല്‍ദി ചടങ്ങിലുമെല്ലാം വ്യത്യസ്ത ലുക്കിലായിരുന്നു സൈനയുടെ വരവ്. വിവാഹ ദിനത്തില്‍ ലെഹങ്കയിലാണ് സൈന പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ബാഡ്മിന്റന്‍ താരവുമായ പി കശ്യപ്പും മറ്റ് സഹതാരങ്ങളും സൈനക്ക് ഒപ്പമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

ചക്രവാതച്ചുഴി: കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്‍ട്ട്

വീറ്റുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടുവന്ന് സ്കൂട്ടറിലിടിച്ചു; കോൺഗ്രസ് നേതാവിനും ഭാര്യയ്ക്കും സാരമായ പരിക്ക്

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം