സ്ഥാനം തെറ്റി നിൽക്കുന്ന വിക്കറ്റ് കീപ്പർ‌ വിഡിയോ സ്ക്രീൻ ഷോട്ട്
Sports

കീപ്പര്‍ നിന്നത് സ്ലിപ്പില്‍, ബൗളര്‍ എറിഞ്ഞ പന്ത് കൊണ്ടത് ഗ്രൗണ്ടില്‍ വച്ച ഹെല്‍മറ്റില്‍, കിവികള്‍ക്ക് ചുമ്മാ കിട്ടി 6 റണ്‍സ്! (വിഡിയോ)

ന്യൂസിലന്‍ഡ് എ ടീമിനെതിരെയാണ് ബംഗ്ലാദേശ് വിചിത്ര രീതിയില്‍ റണ്‍സ് വഴങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ന്യൂസിലന്‍ഡ് എ ടീമിനെതിരായ പോരാട്ടത്തില്‍ വിചിത്രമായ രീതിയില്‍ റണ്‍സ് വഴങ്ങി ബംഗ്ലാദേശ് എ ടീം. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നുറുല്‍ ഹുസൈന്റെ വിചിത്രമായ നില്‍പ്പാണ് ഒരു അധ്വാനവുമില്ലാതെ കിവികള്‍ക്ക് റണ്‍സ് സമ്മാനിച്ചത്.

മത്സരത്തില്‍ 228 റണ്‍സ് ലക്ഷ്യത്തിലേക്ക് ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യുമ്പോള്‍ നുറുല്‍ ഹുസൈന്‍ വിക്കറ്റ് കീപ്പറായി നിന്നത് പരമ്പരാഗത സ്ഥാനത്തായിരുന്നില്ല. താരം ഒന്നാം സ്ലിപ്പിലെ അരികിലാണ് വിക്കറ്റ് കീപ്പറായി നിന്നത്. ബാറ്റര്‍ക്കും സ്റ്റംപിനും നേരെ താരം ഹെല്‍മറ്റും വച്ചിരുന്നു.

ന്യൂസിലന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് നാടകീയ സംഭവങ്ങള്‍. എബ്ദോത് ഹുസൈന്‍ എറിഞ്ഞ പന്ത് ബാറ്റര്‍ തൊടാതെ വിട്ടു. എന്നാല്‍ നേരെ വിക്കറ്റ് കീപ്പര്‍ നില്‍ക്കാഞ്ഞതിനായി ഒഴിഞ്ഞു പോയ പന്ത് നേരെ പോയി കൊണ്ടത് പിന്നില്‍ വച്ച ഹെല്‍മറ്റിലായിരുന്നു.

ഇതോടെയാണ് ബംഗ്ലാദേശിനു 5 റണ്‍സ് പെനാല്‍റ്റി വിധിച്ചത്. ഈ പന്തില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ ബൈ ഓടിയിരുന്നു. ഇതോടെ ബംഗ്ലാ ടീമിനു ആവശ്യമില്ലാതെ 6 റണ്‍സ് പോയി. മത്സരത്തില്‍ കിവികള്‍ 48 ഓവറില്‍ തന്നം മത്സരം സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന