ഫോട്ടോ: ട്വിറ്റർ 
Sports

ക്രിക്കറ്റ് ​ഗ്രൗണ്ടിൽ തരം​ഗം തീർത്ത് വീണ്ടും 'പുഷ്പ'- വിക്കറ്റ് നേട്ടം 'അല്ലു അർജുൻ സ്റ്റൈലിൽ' ആഘോഷിച്ച് ബം​ഗ്ലാ ബൗളർ (വീഡിയോ)

ക്രിക്കറ്റ് ​ഗ്രൗണ്ടിൽ തരം​ഗം തീർത്ത് വീണ്ടും 'പുഷ്പ'- വിക്കറ്റ് നേട്ടം 'അല്ലു അർജുൻ സ്റ്റൈലിൽ' ആഘോഷിച്ച് ബം​ഗ്ലാ ബൗളർ (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പയിലെ ഡയലോഗുകളും ആക്ഷനും നൃത്തവുമെല്ലാം സോഷ്യൽ മീഡിയയിൽ തരം​ഗം തീർത്ത് മുന്നേറുകയാണ്. അതിന്റെ അലയൊലികൾ ക്രിക്കറ്റ് ലോകത്തും വ്യാപകമാണ്. അല്ലു അർജുന്റെ പുഷ്പ നൃത്തവുമായി ഡേവിഡ് വാർണറും പിന്നാലെ ആക്ഷൻ അനുകരിക്കാൻ ശ്രമിച്ച് ഇന്ത്യൻ താരം രവീന്ദ്ര ജഡേജയും രം​ഗത്തെത്തിയിരുന്നു. 

അതിന് പിന്നാലെ പുഷ്പ തരം​ഗം ഇപ്പോൾ ക്രിക്കറ്റ് ​ഗ്രൗണ്ടിലും എത്തി. ഗ്രൗണ്ടിൽ മത്സരത്തിനിടെ അല്ലുവിന്റെ ആക്ഷൻ അനുകരിച്ചിരിക്കുകയാണ് ബംഗ്ലാദേശ് താരം. ബംഗ്ലാദേശ് പ്രീമിയർ ലീഗിലാണ് സംഭവം. 

എതിർ ബാറ്റ്‌സ്മാന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ പുഷ്പയിലെ 'ശ്രീവള്ളി' എന്ന ഗാനത്തിലെ അല്ലുവിന്റെ നൃത്തച്ചുവടുകൾ അനുകരിക്കുകയായിരുന്നു ബംഗ്ലാ ബൗളർ. നിരവധി ആരാധകർ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'