ധാക്ക : മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടെ ബംഗ്ലാദേശിലെ ക്രിക്കറ്റ് ടീം പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു. ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ മഹ്ബൂബ് അലി സാക്കിയാണ് മരിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. രാജ്ഷാഹി വാരിയേഴ്സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സാക്കി കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ച ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മത്സരത്തിനിടെ സാക്കിയുടെ വിയോഗത്തിൽ, ധാക്ക ക്യാപിറ്റല്‍സിലെയും രാജ്ഷാഹി വാരിയേഴ്‌സിലെയും താരങ്ങൾ പരേതന് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു. മഹ്ബൂബ് അലി സാക്കിയുടെ മരണത്തിൽ ബംഗ്ലാദേശ് താരം ഷാക്കിബുൾ ഹസന്‍ അനുശോചനം രേഖപ്പെടുത്തി.