വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

തൊപ്പി ഈരി മാറ്റാന്‍ ശ്രമിച്ചു; ആരാധകനെ പൊതിരെ തല്ലി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ (വീഡിയോ)

മത്സരം കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പരസ്യത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: നിയന്ത്രണം നഷ്ടപ്പെട്ട് ആരാധകനെ പൊതിരെ തല്ലി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷാകിബ് അല്‍ ഹസന്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

മത്സരം കഴിഞ്ഞതിന് പിന്നാലെ നടന്ന ഒരു പരസ്യത്തിന്റെ പ്രചാരണ പരിപാടിക്കിടെയാണ് സംഭവങ്ങള്‍. ഷാകിബ് പരിപാടിക്കെത്തുമ്പോള്‍ ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ബംഗ്ലാദേശിന്റെ വിജയത്തെക്കുറിച്ചും ഷാകിബ് സംസാരിച്ചു. 

പരിപാടിക്ക് ശേഷം തന്റെ കാറിനടുത്തേക്ക് ആരാധകരുടെ തിരക്കിനിടയിലൂടെ നീങ്ങുകയായിരുന്നു ഷാകിബ്. ആരാധരുടെ ബാഹുല്യം കാരണം സുരക്ഷയൊരുക്കിയതെല്ലാം പാളിപ്പോയി. അതിനിടെ ആരാധകരില്‍ ഒരാള്‍ താരത്തിന്റെ തൊപ്പി എടുത്തു മാറ്റാന്‍ ശ്രമിച്ചു. തൊട്ടുപിന്നാലെയായിരുന്നു തൊപ്പി ഊരി ഷാകിബ് ആരാധകനെ പൊതിരെ തല്ലിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT