ന്യൂസിലന്‍ഡ്- ബംഗ്ലാദേശ് ടെസ്റ്റ് മത്സരം/ എക്‌സ് 
Sports

ഇത് കണ്ടം ക്രിക്കറ്റല്ല;  വിചിത്രമായ പുറത്തകാലിന് ഇരയായി ബംഗ്ലാദേശ് താരം, വീഡിയോ

2001ല്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണാണ് അവസാനമായി ഇത്തരത്തില്‍ പുറത്തായത്.

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ക്രിക്കറ്റ് ചരിത്രത്തില്‍ വിചിത്രമായ പുറത്തകാലിന് ഇരയായിരിക്കുകയാണ് ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹിം. ന്യൂസിലന്‍ഡിനെതിരെ ധാക്കയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ പേരില്‍ താരം പുറത്താകുന്നത്. 

മത്സരത്തില്‍ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സിനിടെ പന്ത് കൈകൊണ്ട് പിടിച്ചതാണ് മുഷ്ഫിഖുര്‍ റഹിമിന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. കൈല്‍ ജാമിസണ്‍ എറിഞ്ഞ 41ാം ഓവറില്‍ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് കൈകൊണ്ട് പിടിക്കുകയായിരുന്നു താരം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്തരത്തില്‍ പുറത്താകുന്ന പതിനൊന്നാമത് താരവും ആദ്യത്തെ ബംഗ്ലാദേശ് ക്രിക്കറ്ററുമാണ് മുഷ്ഫിഖുര്‍ റഹിം.

ന്യൂസിലന്‍ഡ് താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍ അന്തിമ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിടുകയായിരുന്നു. പിന്നാലെ ഫീല്‍ഡ് തടസപ്പെടുത്തിയതിന് (ഒബ്‌സ്ട്രക്റ്റിങ് ദ ഫീല്‍ഡ്) തേര്‍ഡ് അംപയര്‍ മുഷ്ഫിഖുര്‍ ഹീമിനെ പുറത്താക്കുകയായിരുന്നു. മത്സരത്തില്‍ 83 പന്തില്‍ നിന്ന് 35 റണ്‍സാണ്താരം നേടിയത്. 2001ല്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണാണ് അവസാനമായി ഇത്തരത്തില്‍ പുറത്തായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി