ഫോട്ടോ: ട്വിറ്റർ 
Sports

ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിങ്‌സ് 

പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക:രാഷ്ട്രീയത്തില്‍ ഇന്നിങ്സിന് തുടക്കമിട്ട് ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍. ബംഗ്ലാദേശില്‍ ജനുവരി 7ന് നടക്കാനിരിക്കുന്ന  പൊതു തെരഞ്ഞെടുപ്പില്‍  ഷാകിബ് ഭരണകക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗ് പാര്‍ട്ടി സ്ഥാനാർത്ഥിയായേക്കും.

തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഷാകിബ് മത്സരിച്ചേക്കും. മൂന്നു മണ്ഡലങ്ങളിൽ നിന്നും ഷാകിബ് നാമനിർദേശ പത്രിക വാങ്ങിയതായി അവാമി ലീഗ് ജോയിന്റ് സെക്രട്ടറി ജനറല്‍ ബഹാഉദ്ദീന്‍ നസിം എഎഫ്പിയോട് പറഞ്ഞു.

അതേസമയം പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടെടുപ്പ്  ബഹിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ''അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്, രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ ജനപ്രീതിയുണ്ട്,'' ക്രിക്കറ്റിലെ ഓള്‍റൗണ്ടറെ പാര്‍ട്ടിയിലേക്ക്  സ്വാഗതം ചെയ്തുകൊണ്ട് ബഹാഉദ്ദീന്‍ നസിം പറഞ്ഞു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി പാര്‍ലമെന്ററി ബോര്‍ഡാണ് ഷാക്കിബിന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിക്കേണ്ടത്.  പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാല്‍ ഹസീന നാലാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്‌. 15 വര്‍ഷമായി ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗാണ് രാജ്യം ഭരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT