മഹ്മുദുല്‍ ഹസന്‍ ജോയ്/ ട്വിറ്റർ 
Sports

ഒന്നാം ടെസ്റ്റ്; കിവികള്‍ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍

ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മഹ്മുദുല്‍ ഹസന്‍ ജോയ് (86) അര്‍ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായി

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയില്‍. 

ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മഹ്മുദുല്‍ ഹസന്‍ ജോയ് (86) അര്‍ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായി. 

ക്യാപ്റ്റന്‍ നജ്മുല്‍ ഹുസന്‍ ഷാന്റോ (37), മൊമിനുല്‍ ഹഖ് (37), നുറുല്‍ ഹുസൈന്‍ (29), ഷഹ്ദത്ത് ഹുസൈന്‍ (24), മെഹിദി ഹസന്‍ മിറാസ് (20) എന്നിവരും പിടിച്ചു നിന്നു. 

കിവീസിനായി ഗ്ലെന്‍ ഫിലിപ്ക്‌സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. കെയ്ല്‍ ജാമിസന്‍, അജാസ് പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഇഷ് സോധി ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?