Bangladesh vs West Indies x
Sports

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ബംഗ്ലാദേശിനെതിരെ ടി20 പരമ്പര 3-0ത്തിനു സ്വന്തമാക്കി വിന്‍ഡീസ്

സമകാലിക മലയാളം ഡെസ്ക്

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര തോല്‍വിയ്ക്ക് ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതികാരം. മൂന്നാം ടി20യില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കിയാണ് വിന്‍ഡീസ് പരമ്പര 3-0ത്തിനു പിടിച്ചെടുത്തത്. ഏകദിന പരമ്പര അവര്‍ 2-1നു കൈവിട്ടിരുന്നു. റൊമാരിയോ ഷെഫേര്‍ഡ് മത്സരത്തില്‍ ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തി.

മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറില്‍ അവര്‍ 151 റണ്‍സില്‍ ഓള്‍ ഔട്ടായി. വിന്‍ഡീസ് വെറും 16.5 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്ത് വിജയം പിടിച്ചു.

ബംഗ്ലാദേശ് ബാറ്റ് ചെയ്തപ്പോള്‍ മത്സരത്തിന്റെ 17ാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റെടുത്ത റൊമാരിയോ ഷെഫേര്‍ഡ് പിന്നീട് 20ാം ഓവര്‍ എറിയാനെത്തി ആദ്യ രണ്ട് പന്തുകളില്‍ കൂടി വിക്കറ്റെടുത്താണ് ഹാട്രിക്ക് സ്വന്തമാക്കിയത്.

അര്‍ധ സെഞ്ച്വറികള്‍ കണ്ടെത്തിയ ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സ്, അഖീം അഗുസ്റ്റ എന്നിവരുടെ ബാറ്റിങ് മികവിലാണ് വിന്‍ഡീസ് ജയം സ്വന്തമാക്കിയത്. അഖീം 25 പന്തില്‍ 5 സിക്‌സും ഒരു ഫോറും സഹിതം 50 റണ്‍സ് കണ്ടെത്തി. റോസ്റ്റന്‍ ചെയ്‌സും 50 റണ്‍സാണ് സ്വന്തമാക്കിയത്. താരം 5 ഫോറും ഒരു സിക്‌സും തൂക്കി. 23 പന്തില്‍ 34 റണ്‍സെടുത്ത ഓപ്പണര്‍ അമിര്‍ ജാന്‍ഗൂവാണ് തിളങ്ങിയ മറ്റൊരു താരം. അമിര്‍ 5 ഫോറും ഒരു സിക്‌സും അടിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് നേടിയ 44 റണ്‍സിനിടെ അവര്‍ക്ക് ശേഷിച്ച 7 വിക്കറ്റുകള്‍ നഷ്ടമായി.

ഓപ്പണര്‍ തന്‍സിദ് ഹസന്‍, സെയ്ഫ് ഹസ്സന്‍ എന്നിവര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നത്. തന്‍സിദ് 62 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം 89 റണ്‍സ് അടിച്ചെടുത്ത് ടോപ് സ്‌കോററായി. സെയ്ഫ് 22 പന്തില്‍ 23 റണ്‍സും കണ്ടെത്തി. മറ്റൊരാളും അധികം ക്രീസില്‍ നിന്നില്ല.

3 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ റൊമാരിയോ ഷെഫേര്‍ഡ് ആണ് ബംഗ്ലാദേശിനെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നത്. ജാസന്‍ ഹോള്‍ഡര്‍, ഖരി പിയറി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അകീല്‍ ഹുസൈന്‍, റോസ്റ്റന്‍ ചെയ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Bangladesh vs West Indies: After winning the ODI series 2-1, Bangladesh have found it difficult to replicate that form in the T20Is.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'മ്യൂസിക്കല്‍ ചെയര്‍ അവസാനിപ്പിക്കൂ..' സഞ്ജുവിനെ എന്തിന് മൂന്നാമതിറക്കി? ബാറ്റിങ് ഓര്‍ഡര്‍ മാറ്റത്തിനെതിരെ മുന്‍ താരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

'പ്രണവ് തൂക്കിയെന്നാ എല്ലാവരും പറയുന്നേ, പടം എങ്ങനെ'; ശബ്ദം താഴ്ത്തി, ഒറ്റവാക്കില്‍ പ്രണവിന്റെ മറുപടി

SCROLL FOR NEXT