Banton x
Sports

'ബാന്റന്‍' ബാറ്റും, 'അറ്റ്കിന്‍സന്‍' പന്തുകളും... ഓസീസ് തവിടുപൊടി!

രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ ജയവുമായി ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടിന്റെ ഉജ്ജ്വല തിരിച്ചുവരവ്. 135 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോം ബാന്റന്‍ ബാറ്റിങിലും ഗസ് അറ്റ്കിന്‍സന്‍ ബൗളിങിലും മികവ് പുലര്‍ത്തിയാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 355 റണ്‍സ് അടിച്ചെടുത്തു. ഓസ്‌ട്രേലിയയുടെ പോരാട്ടം 44.3 ഓവറില്‍ 220 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് പരമ്പരയിലേക്ക് ശക്തമായി തിരിച്ചെത്തിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയില്‍ ആയതോടെ മൂന്നാം ഏകദിനം കിരീടപ്പോരാകും.

ഓപ്പണര്‍ ടോം ബാന്റന്‍ രണ്ടാം ഏകദിന സെഞ്ച്വറിയുമായി കളം വാണത് ഇംഗ്ലണ്ടിന് നേട്ടമായി. ജോ റൂട്ട്, ജോര്‍ദാന്‍ കോക്‌സ്, വില്‍ ജാക്‌സ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയും ടീമിന് മികച്ച സ്‌കോര്‍ ഒരുക്കുന്നതില്‍ നിര്‍ണായകമായി.

99 പന്തില്‍ 12 ഫോറും 4 സിക്‌സും സഹിതം ബാന്റന്‍ 121 റണ്‍സെടുത്തു. റൂട്ട് 62 റണ്‍സ് സ്വന്തമാക്കി. ജോര്‍ദാന്‍ കോക്‌സ് 49 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 67 റണ്‍സ് വാരി. വില്‍ ജാക്‌സ് പുറത്താകാതെ 40 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സും സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി സേവ്യയര്‍ ബാര്‍ട്‌ലെറ്റ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. സ്‌പെന്‍സര്‍ ജോണ്‍സന്‍, റിയലി മെരിഡിത്, കൂപ്പര്‍ കോണോലി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ജയത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് 29 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും 4 മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മാറ്റ് റെന്‍ഷോ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ നടത്തിയ ചെറുത്തു നില്‍പ്പ് അല്‍പ്പം പ്രതീക്ഷ അവര്‍ക്ക് നല്‍കി. കൂട്ടത്തകര്‍ച്ച ചെറുത്ത ഇരുവരും അര്‍ധ സെഞ്ച്വറികളുമായി കളം വാണു. എന്നാല്‍ ഇരുവരും പുറത്തായ ശേഷം വാലറ്റത്തിനു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. കാമറൂണ്‍ ഗ്രീന്‍ 64 റണ്‍സും റെന്‍ഷോ 63 റണ്‍സും നേടി. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.

ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിന്‍സന്‍ മിന്നും ബൗളിങ് പുറത്തെടുത്തു. താരം 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്തു. ലിയാം ഡോസന്‍, സാം കറന്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ നേടി. സോണി ബകര്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

England win by 135 runs, Brook’s side complete dominant victory in Adelaide. Banton century helps force series decider

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര

ഒരു ചുവട്ടില്‍ 8 കിലോ വരെ ചേന; മികച്ച വിളവിന് കൃഷി ചെയ്യേണ്ടത് ഇങ്ങനെ

'പൊതുവേദിയിലാണെന്ന് പോലും നോക്കാതെ സ്റ്റൈലിസ്റ്റ് അന്ന് പാന്റ് ശരിയാക്കി'; 'അഹങ്കാരി'യെന്ന വിളിക്ക് മറുപടി പറഞ്ഞ് ധനുഷ്

ജോലിക്കിടെ ആരോ​ഗ്യത്തിൻ്റെ കാര്യം മറക്കരുത്, ബാലൻസ് ചെയ്യാൻ ശീലങ്ങൾ സ്മാർട്ട് ആക്കാം

റിമിയുടെ കല്യാണത്തിന് ഡാൻസ് കളിച്ച് താരമായി അമ്മ; 'മോളേക്കാൾ ചെറുപ്പമാണല്ലോ മമ്മി' എന്ന് കമന്റുകൾ