ലമിന്‍ യമാല്‍ എക്സ്
Sports

ലമിന്‍ യമാല്‍ 'ഗോള്‍ഡന്‍ ബോയ്'- പുരസ്‌കാരം സ്വന്തമാക്കി 17കാരന്‍

2024ലെ യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ് താരത്തിന്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: യൂറോപ്പിലെ മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള 2024ലെ ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ് യുവ താരം ലമിന്‍ യമാലിന്. 21 വയസില്‍ താഴെയുള്ള യുവ താരങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായും ഇതോടെ 17കാരന്‍ മാറി.

ബാഴ്‌സലോണയുടെ മുന്നേറ്റത്തിലും സ്‌പെയിനിന്റെ യൂറോ കപ്പ് വിജയത്തിലും നിര്‍ണായക പങ്കാണ് യമാലിനുള്ളത്. ഇതാണ് പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ഈ പുരസ്‌കാരം നേടുന്ന നാലാമത്തെ ബാഴ്‌സലോണ താരം കൂടിയാണ് യമാല്‍. നേരത്തെ ഇതിഹാസ താരം ലയണല്‍ മെസി, പെഡ്രി, ഗാവി എന്നിവരും അവാര്‍ഡ് നേടിയിട്ടുണ്ട്.

റയല്‍ മാഡ്രിഡിന്റെ അര്‍ദ ഗുലാര്‍, പിഎസ്ജിയുടെ വാറന്‍ സെയ്‌റെ എംറി എന്നിവരെയാണ് യമാല്‍ പിന്തള്ളിയത്. യൂറോ കപ്പിലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും താരം നേരത്തെ നേടിയിരുന്നു.

യൂറോ കപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം നേരത്തെ യമാല്‍ സ്വന്തമാക്കിയിരുന്നു. യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഫ്രാന്‍സിനെതിരായ സെമിയില്‍ ഗോള്‍ നേടിയും താരം സ്വന്തമാക്കിയിരുന്നു. യൂറോ കപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും കിരീടം സ്വന്തമാക്കിയതിലൂടെ യമാല്‍ സ്വന്തം പേരിലാക്കിയിരുന്നു.

കഴിഞ്ഞ മാസം ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാര വേദിയില്‍ വച്ച് ലോകത്തെ ഏറ്റവും മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും യമാല്‍ സ്വന്തമാക്കി. 21 വയസില്‍ താഴെയുള്ള താരങ്ങള്‍ക്ക് നല്‍കുന്ന കോപ ട്രോഫിയാണ് താരം അന്ന് സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്