Barcelona x
Sports

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണ; റയലിനെ തകര്‍ത്ത് സ്പാനിഷ് സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

ഫൈനലില്‍ 3-2ന് ജയം

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം ബാഴ്‌സലോണയ്ക്ക്. ഫൈനലില്‍ എല്‍ ക്ലാസിക്കോ പോരാട്ടമാണ് അരങ്ങേറിയത്. ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ 3-2നു തകര്‍ത്താണ് ബാഴ്‌സ വിജയവും കിരീടവും സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിലെ ആവര്‍ത്തനമാണ് ഇത്തവണയും കണ്ടത്. എല്‍ ക്ലാസിക്കോയില്‍ റയലിനെ വീഴ്ത്തിയാണ് കഴിഞ്ഞ തവണയും ബാഴ്‌സ കിരീടം നേടിയത്. ബദ്ധവൈരികളെ വീണ്ടും തുരത്തി സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം അവര്‍ നിലനിര്‍ത്തി.

റഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുണ്ടായിരുന്ന വ്യത്യാസം. ഒരു ഗോള്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും നേടി.

റയലിനായി വിനിഷ്യസ് ജൂനിയറും ഗോണ്‍സാലോ ഗാര്‍ഷ്യയുമാണ് വല ചലിപ്പിച്ചത്. രണ്ട് ഗോളുകളും ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് വന്നത്.

കളി തുടങ്ങി 36ാം മിനിറ്റില്‍ റഫീഞ്ഞയിലൂടെ ബാഴ്‌സലോണ ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയം രണ്ടിലെത്തിയപ്പോള്‍ വിനിഷ്യസ് ജൂനിയര്‍ റയലിനു സമനില ഒരുക്കി. ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. എന്നാല്‍ തൊട്ടുപിന്നാലെ ഗാര്‍ഷ്യയിലൂടെ റയല്‍ സമനില പിടിച്ചു.

ആദ്യ പകുതിക്ക് പിരിയുമ്പോള്‍ 2-2 എന്ന നിലയിലായിരുന്നു ഇരു ടീമുകളും. ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് തുടരെ മൂന്ന് ഗോളുകളാണ് വന്നത്.

രണ്ടാം പകുതി തുടങ്ങി കളി 73ല്‍ എത്തിയപ്പോള്‍ റഫീഞ്ഞ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും വലയിലാക്കി. ഈ ലീഡ് ബാഴ്‌സ വിടാതെ കാത്തതോടെ ജയവും കിരീടവും അവര്‍ ഉറപ്പിച്ചു. അവസാന ഇഞ്ച്വറി സമയത്തിനിടെ ഫ്രങ്കി ഡി യോങ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായി ബാഴ്‌സ 10 പേരായി ചുരുങ്ങിയെങ്കിലും അതൊന്നും അവരുടെ ജയത്തെ ബാധിച്ചില്ല.

Raphinha scores twice as Barcelona beat Real Madrid for a second year running in the Spanish Super Cup with a 3-2 win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

'രാഹുലിന്റെ അറസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും, മകനെപ്പോലും ഒഴിവാക്കാന്‍ ശ്രമം നടത്തി'

'നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഗര്‍ഭമുണ്ടാക്കുക; സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധിയായത്?'; രാഹുലിനെതിരെ ഭാഗ്യലക്ഷ്മി

'വിരാട് കോഹ്‌ലി വെറെ ലെവൽ ബാറ്റർ, പെട്ടെന്ന് ഔട്ടാക്കാനൊന്നും പറ്റില്ല'

പ്രക്ഷോഭകാരികള്‍ 'ട്രംപിന് വഴിയൊരുക്കുന്നു'; പ്രതിഷേധക്കാര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്ന് ഇറാന്‍

SCROLL FOR NEXT