സഹ താരങ്ങൾക്കൊപ്പം ​ഗോളാഘോഷിക്കുന്ന ലെവൻഡോസ്കി എക്സ്
Sports

ബാഴ്‌സലോണ വീണ്ടും തലപ്പത്ത്; ലാ ലിഗയില്‍ കിരീട പോര് മുറുകി

ബാഴ്‌സയ്ക്കും റയലിനും 51 പോയിന്റ്, അത്‌ലറ്റിക്കോ മാഡ്രിഡിന് 50 പോയിന്റ്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മൂന്നാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് തിരികെ കയറി ബാഴ്‌സലോണ. ഇന്നലെ റയോ വയ്യക്കാനോക്കെതിരെ നിര്‍ണായക വിജയം സ്വന്തമാക്കിയാണ് ഹാന്‍സി ഫ്‌ളിക്കിന്റെ സംഘം തലപ്പത്തേക്ക് വീണ്ടും കയറിയത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.

കഴിഞ്ഞ മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് ഒസാസുനയുമായും അത്‌ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റ വിഗോയുമായും സമനിലയില്‍ പിരിഞ്ഞത് ഇരു ടീമുകള്‍ക്കും തിരിച്ചടിയായി മാറി. റയല്‍ ഒന്നാമതും അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും ബാഴ്‌സ മൂന്നാം സ്ഥാനത്തുമായിരുന്നു. ജയത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനത്തേക്ക് കയറി.

നിലവില്‍ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും 51 പോയിന്റുകള്‍ വീതം. ഗോള്‍ ശരാശരിയില്‍ ബാഴ്‌സ ബഹുദൂരം മുന്നിലാണ്. അത്‌ലറ്റിക്കോയ്ക്ക് 50 പോയിന്റ്. അവര്‍ മൂന്നാമത്.

റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പെനാല്‍റ്റി ഗോളാണ് കറ്റാലന്‍ പടയുടെ ജയം നിര്‍ണയിച്ചത്. സീസണില്‍ താരം നേടുന്ന 20ാം ഗോളാണിത്. കളിയുടെ 28ാം മിനിറ്റിലാണ് ബാഴ്‌സ ജയമുറപ്പിച്ച ഗോള്‍ വലയിലിട്ടത്. ബാഴ്‌സലോണ തലപ്പത്തേക്ക് വന്നതോടെ ലാ ലിഗ കിരീട പോരും കടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT