ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ ഹാന്‍സി ഫ്ലിക്ക് എക്സ്
Sports

ഒരു കിരീടം പോലുമില്ല, ഷാവിയെ പുറത്താക്കി; ബാഴ്‌സയെ പരിശീലിപ്പിക്കാന്‍ ഹാന്‍സി ഫ്ലിക്ക്

ജര്‍മനിയുടെയും ബയേണ്‍ മുണിക്കിന്റെയും മുന്‍ പരിശീലീകനാണ് 59കാരനായ ഫ്ലിക്ക്.

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സലോണയുടെ പുതിയ കോച്ചായി ഹാന്‍സി ഫ്ലിക്കിനെ നിയമിച്ചു. ഷാവി ഹെര്‍ണാണ്ടസിനെ പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ഫ്ലിക്കിന്റെ നിയമനം. ഈ സീസണില്‍ ഒരു കിരിടം പോലും നേടാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നലെയാണ് സാവിയെ പുറത്താക്കിയത്. ജര്‍മനിയുടെയും ബയേണ്‍ മ്യൂണിക്കിന്‍റേയും മുന്‍ പരിശീലീകനാണ് 59കാരനായ ഫ്ലിക്ക്.

പരിശീലകനെന്ന നിലയിലുള്ള സാവിയുടെ പ്രവര്‍ത്തനത്തിന് ബാഴ്സലോണ നന്ദി അറിയിച്ചു. ടീമിന്റെ കളിക്കാരനായും പരിശീലകനായും സമാനതകളില്ലാത്ത കരിയറാണ് സാവിയുടേതെന്നും ക്ലബ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021-ലാണ് സാവി ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റത്. 2022-23 സീസണില്‍ സാവിയുടെ കീഴില്‍ ക്ലബ് ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടി. സാവിക്കു കീഴിലുള്ള രണ്ടര വര്‍ഷം ക്ലബ് 142 മത്സരങ്ങള്‍ കളിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT