ഫോട്ടോ: ട്വിറ്റർ 
Sports

'ആദ്യം ബാറ്റ് ചെയ്യുക എളുപ്പമല്ല'; ദുബായ് പിച്ചിനെ പഴിച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച് 

ദുബായിലേത് പോലൊരു പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് എളുപ്പമല്ലെന്ന് വിക്രം റാത്തോര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ദുബായിലെ പിച്ചിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. ദുബായിലേത് പോലൊരു പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് എളുപ്പമല്ലെന്ന് വിക്രം റാത്തോര്‍ പറഞ്ഞു. 

ആദ്യം ബാറ്റ് ചെയ്യുന്ന ഏത് ടീമായാലും പ്രയാസം നേരിടുന്നു. കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ തെറ്റ് പറ്റി. പക്ഷേ ആ പിച്ചും എളുപ്പമായിരുന്നില്ല. ന്യൂസിലാന്‍ഡിന് എതിരായ കളിയില്‍ സ്‌ട്രൈക്ക് കൈമാറുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വീഴ്ച്ച പറ്റി. ഈ പിച്ചില്‍ സ്‌ട്രൈക്ക് കൈമാറുന്നതും പ്രയാസമാണ്. ഞങ്ങള്‍ മാത്രമല്ല പ്രയാസപ്പെട്ടത്. ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന എല്ലാ ടീമുകളും പ്രയാസപ്പെടുകയാണ്, വിക്രം റാത്തോര്‍ പറഞ്ഞു. 

പ്രതിസന്ധികളെ മറികടക്കാന്‍ വഴി കണ്ടെത്തണമായിരുന്നു

എന്നാല്‍ ലോക ചാമ്പ്യന്‍ എന്ന നിലയില്‍ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ ഒരു വഴി കണ്ടെത്തേണ്ടതുണ്ട്. അത് കണ്ടെത്തുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു എന്നും ഇന്ത്യന്‍ ബാറ്റിങ് കോച്ച് പറഞ്ഞു. ന്യൂസിലാന്‍ഡിനും എതിരെ തോല്‍വിയിലേക്ക് വീണതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞു. 

ഇനി മൂന്ന് മത്സരങ്ങളിലും ജയം പിടിച്ചാല്‍ പോലും ഇന്ത്യക്ക് സെമി ഉറപ്പിക്കാനാവില്ല. ഇന്ത്യക്ക് സെമിയില്‍ കടക്കണം എങ്കില്‍ ന്യൂസിലാന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കണം. സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ, അഫ്ഗാന്‍ എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യ വലിയ മാര്‍ജിനില്‍ ജയം പിടിക്കുകയും വേണം. എന്നാല്‍ അതിനുള്ള സാധ്യതകള്‍ എല്ലാം വിരളമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT